Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിനൊരു കൈത്താങ്ങ്; കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ബസുകള്‍ ആഗസ്‌റ്റ് 17ന് കാരുണ്യയാത്ര നടത്തും

കണ്ണൂര്‍: വയനാട് ജില്ലയിലെ മുണ്ടക്കൈയിലും സൂചിമലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടു നഷ്‌ടപ്പെട്ടവര്‍ക്ക് 25 വീടുകള്‍ വെച്ച് കൊടുക്കാന്‍ കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ബസുകള്‍ ആഗസ്‌റ്റ് 17ന് ശനിയാഴ്‌ച കാരുണ്യയാത്ര നടത്തുമെന്ന് ജില്ലാ ബസുടമസ്ഥ സംഘം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജ്‌കുമാര്‍ കരുവാരത്ത്. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഫെഡറേഷന്‍ സ്‌റ്റേറ്റ് കമ്മിറ്റി കഴിഞ്ഞ മാസം തൃശ്ശൂരില്‍ യോഗം ചേര്‍ന്നാണ് വീടു നഷ്‌ടപ്പെട്ടവര്‍ക്ക് 25 വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായാണ് 17 ന് ജില്ലയില്‍ കാരുണ്യയാത്ര നടത്തുന്നത് . രാവിലെ 9.30 ന് താവക്കര പുതിയ ബസ്സ് സ്‌റ്റാന്റില്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍ സ്വകാര്യബസ്സുകളുടെകാരുണ്യയാത്ര ഉദ്ഘാടനം ചെയ്യും. കാരുണ്യ യാത്രയിലൂടെ കിട്ടുന്ന പണം അടുത്ത ദിവസം സംസ്ഥാന ഫെഡറേഷനെ ഏല്‍പിക്കാനും അതു വഴി വീട് നിര്‍മ്മിച്ചു നല്‍കുവാനുമാണ് തീരുമാനം. ജില്ലയിലെ മുഴുവന്‍ ബസ്സുടമകളും ജീവനക്കാരും യാത്രക്കാരും കാരുണ്യയാത്രയുമായി സഹകരിക്കണമെന്ന് രാജ് കുമാര്‍ കരുവാരത്ത് അഭ്യര്‍ത്ഥിച്ചു.

karunyayatrakannur

പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാറിന്റെ ബസ്സ് റൂട്ട് രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട് ജനകീയ സദസ്സ് നടത്തുമ്പോള്‍ ബസ്സുടമസ്ഥ സംഘം ഭാരവാഹികളേക്കൂടി ഉള്‍പ്പെടുത്തണമെന്നും അവരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് സ്വകാര്യ ബസ്സുകളുടെ ഫോട്ടൊ പൊലിസെടുത്ത് ഏകപക്ഷീയമായി ഫൈന്‍ ഇട്ട ശേഷം ഉടമകളുടെ മൊബൈല്‍ ഫോണില്‍ അറിയിക്കുന്നത് കാരണം ബസ് ഉടമസ്ഥാ സംഘം മെമ്പര്‍മാര്‍ക്ക് അവരുടെ തെറ്റ് കുറ്റങ്ങള്‍ അറിയിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുകയാണ്. ഈ കാര്യം നിരവധിതവണ ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും അനുകൂല നടപടി ഇതുവരെ ഉണ്ടായിട്ടില്ല. അതോടൊപ്പം

കാലവര്‍ഷക്കെടുതി മൂലം പുതുതായി നിര്‍മ്മിക്കുന്ന എന്‍ എച്ച് 66 സര്‍വ്വീസ് റോഡ് പല ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായതിനാല്‍ ബസ്സുകള്‍ അപകടകരമായ രീതിയിലാണ് സര്‍വ്വീസ് നടത്തുന്നതെന്നും അതുകൊണ്ട് സര്‍വ്വീസ് റോഡുകള്‍ എത്രയുംപെട്ടെന്ന് അറ്റകുറ്റപ്പണികള്‍ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെട്ടു. ബസ് ഉടമസ്ഥ സംഘം പ്രസിഡണ്ട് പി പി മോഹനന്‍, വൈസ് പ്രസിഡണ്ട് കെ പി മുരളിധരന്‍ , സെക്രട്ടറി കെ പി മോഹനന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+