മകളുടെ കൂട്ടകാരികള്‍ക്ക് അശ്ലീല മെസേജ്; പിതാവ് അറസ്റ്റില്‍, സംഭവം കണ്ണൂരില്‍
കണ്ണൂര്‍: മകളുടെ ഫോണില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ച 52കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ കടലായി സ്വദേശി ഹരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരീഷ് സന്ദേശം അയച്ച ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
എല്‍ഐസി ഏജന്റായ പ്രതി ഈ പെണ്‍കുട്ടിക്ക് പുറമെ നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹരീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത്.

കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയുടെ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മകളുടെ ഫോണെടുത്താണ് ഇയാള്‍ രഹസ്യമായി അവളുടെ കൂട്ടുകാരികളുടെ നമ്പറുകള്‍ ശേഖരിച്ചതെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications