Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനേ നിനക്കായി; അകാലത്തിൽ പൊലിഞ്ഞ മകന്റെ ഓർമ്മക്കായി തെരുവിൽ ചിത്രമൊരുക്കി അമ്മ

കണ്ണൂർ :അകാലത്തിൽ ഈ ലോകത്തിൽ നിന്നും വിട പറയേണ്ടി വന്ന ചിത്രകാരനായ മകന്റെ ഓർമ്മയ്ക്കായി കണ്ണൂർ നഗരത്തിൽ യാത്രക്കാർ നടന്നു പോകുന്ന ഇൻ്റർ ലോക്ക് വിരിച്ചു ഉയർത്തിക്കെട്ടിയ നടപ്പാതയുടെ അരികിൽ ചിത്ര ചുമർ ഒരുക്കിയിരിക്കുകയാണ് ഒരമ്മ. മൂത്ത മകൻ അർജുൻ കെ ദാസ് എന്ന യുവ ചിത്രകാരൻ്റെ സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ് ഇവിടെ യാഥാർത്ഥ്യമായത്. ഒരമ്മയുടെ കണ്ണീരോർമ്മയായ മാറിയ മകനുള്ള പിറന്നാൾ സമ്മാനം കൂടിയാണിത്. കണ്ണൂർ റെയിൽവെ സ്റ്റേഷൻ്റെ കിഴക്കെ കവാടത്തിന് സമീപമുള്ള പോലീസ് സൊസെറ്റി ഹാളിന് ഓരത്തുള്ള നടപ്പാതയുടെ ചുമരിലാണ് അൻപതു മീറ്റർ കാൻവാസ് ഒരുക്കി ചിത്ര ചുമർ ഒരുക്കിയത്.

പ്രമുഖ ചിത്രകാരൻമാർ ഒരുക്കിയ അർജുൻ കെ ദാസിൻ്റെ രണ്ട് മുഖ ചിത്രങ്ങളും കണ്ണൂരിൻ്റെ ചരിത്രം വിളിച്ചോതുന്ന സെൻ്റ് ആഞ്ചലോ കോട്ടയും അറയ്ക്കൽ കൊട്ടാരവും തെയ്യങ്ങളും പറശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രവും ഏഴിമലയടക്കമുള്ള ദൃശ്യാവിഷ്ക്കാരങ്ങളാണ് ചിത്ര ചുമരിലുള്ളത്. നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിദ്യാർത്ഥി കൂടിയായിരുന്ന പയ്യന്നൂർ മാത്തിൽ സ്വദേശിയായ അർജുൻ കെ ദാസ് തൻ്റെ വർണ സ്വപ്നങ്ങൾ നിന്നും 2015 ജൂൺ 20നാണ് ഒരു പൂവിതൾ അടർന്നു വീഴുന്നതു പോലെ ചായക്കൂട്ടുകൾ ബാക്കി വെച്ചു പൊലിഞ്ഞു പോയത്.

kannurpainingmother

ചിത്രകലാ പരിശീലനത്തിനായി ലാൻഡ് സ്കേപ്പ് ചെയ്യുന്നതിനായി സിക്കിമിൽ എത്തിയപ്പോഴാണ് തീസ്ഥാനദിയിൽ അർജുൻ മുങ്ങി മരിക്കുന്നത്. പയ്യന്നൂർ മാത്തിൽ സ്വദേശിനിയും അധ്യാപികയുമായ കരുണാദാസിൻ്റെയും ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ മോഹൻദാസിൻ്റെയും മൂത്ത മകനാണ് അർജുൻ കെ ദാസ്. സഹോദരി ആതിര കെ ദാസ് ചേട്ടൻ്റെ കലാവഴിയിലൂടെ സഞ്ചരിച്ച് എൻഐഡിയിൽ പോസ്റ്റ് ഗ്വാജ്വേഷൻ പഠനം പൂർത്തിയാക്കി ബാംഗ്ലൂരിൽ ഡിസൈനറായി ജോലി ചെയ്തു വരികയാണ് അമ്മയുടെ പ്രോത്സാഹനവും പ്രചോദനവും ഉൾക്കൊണ്ടു ബാല്യകാലം മുതൽ രണ്ടു പേരും വരകളുടെയും വർണങ്ങളുടെയും ലോകത്തായിരുന്നു.

ചെറുപ്പം മുതൽ തന്നെ രണ്ടു പേരും ഒട്ടേറെ സമ്മാനങ്ങൾ വാരി കൂട്ടി. മകൻ്റെ അപ്രതീക്ഷിത വിയോഗം മാനസികമായി തളർത്തിയിരുന്നുവെങ്കിലും അർജുൻ സഞ്ചരിച്ച വർണങ്ങളുടെ ലോകത്തേക്ക് പോയി മകനെ വീണ്ടെടുക്കുകയായിരുന്നു കരുണാ ദാസ് ' ഹൃദയത്തിൽ കനലു പോലെ നീറുന്ന മകൻ്റെ ഓർമ്മകൾ കൊടാതിരിക്കാൻ ചിത്രവഴിയിലൂടെയായി പിന്നീട് ഈഅമ്മയുടെ അതിജീവനയാത്ര.

അവൻ കുഞ്ഞുന്നാൾ മുതൽ വരച്ച 25ൽ പരം ചിത്രങ്ങൾ കാഞ്ഞങ്ങാട് ലളിത കലാ അക്കാദമിയുടെ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് ഒട്ടേറെ പരിപാടികൾ മകൻ്റെ ഓർമ്മയ്ക്കായി നടത്തി. മകൻ്റെ പിറന്നാൾ ദിനത്തിൽ തർപ്പണം ചെയ്യുന്നതുപോലെ കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ചിത്ര ചുമരുകളുണ്ടാക്കി. ലളിതകലാ അക്കാദമിയുമായി സഹകരിച്ചു കുട്ടികൾക്കായി ചിത്രകലാ ക്യാംപുകൾ നടത്തി.

രാജ്യത്തിൻ്റെ പല സ്ഥലങ്ങളിലും ആദേശത്തിൻ്റെ മഹത്വം സാധാരണക്കാരന് കാണാൻ ഉതകുന്ന വിധമുള്ള ചുമർ ചിത്രങ്ങൾ കൂട്ടുകാരോടൊത്ത് അർജുൻ വരച്ചിട്ടുണ്ട്. 2015ൽകോഴിക്കോട് നഗത്തിലെ പാർക്കിലെ ചുമരിൽ വരച്ച സിറ്റി ഓഫ് സ്പെസ് എന്ന വാസ് ഗോഡ ഗാമയുടെ കാരിക്കേച്ചർ ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് അർജുൻ്റെ സുഹൃത്തുക്കൾ ചേർന്ന് അവൻ്റെ സ്മരണയ്ക്കായി കഴിഞ്ഞ വർഷം കോഴിക്കോട് സരോവരം പാർക്കിലും ചിത്രം ഒരുക്കിയിരുന്നു. ആ കരുത്തിൻ്റെ ആവേശത്തിലാണ് കണ്ണൂരിലും അർജുൻ കെ ദാസിൻ്റെ സ്മരണയ്ക്കായി സാധാരണക്കാർ നടന്നു പോകുന്ന വഴിയിൽ അവർക്ക് ആസ്വദിക്കുന്നതിനായി ചിത്ര ചുമർ ഒരുക്കിയതെന്ന് കരുണാ ദാസ് പറഞ്ഞു.

രാജ്യം മുഴുവൻ ഒരു നാടോടിയെപ്പോലെ സഞ്ചരിച്ച് തെരുവുകളിൽ സാധാരണമനുഷ്യർക്ക് ആസ്വദിക്കുന്നതിനാണ് തൻ്റെ മകൻ ചിത്രങ്ങൾ വരച്ചത്. ഓരോ സ്ഥലങ്ങളുടെയും ഹൃദയ തുടിപ്പുകൾ തൊട്ടറിഞ്ഞ ചിത്രകാരനായിരുന്നു അർജുനെന്നും അമ്മ കരുണാ ദാസ് പറഞ്ഞു. ആസ്വാദകർ തന്നെ തേടിയെത്താൻ കാത്തു നിൽക്കാതെ തൻ്റെ സൃഷ്ടികൾ ജനക്കൂട്ടത്തിനിടെയിൽ വരച്ചു അവരെ വിസ്മയം കൊള്ളിച്ച യുവചിത്ര കാരനായിരുന്നു അർജുൻ കെ. ദാസ്. തെരുവിൻ്റെ ചിത്രകാരന് കാലോചിതമായ ഓർമ്മയുടെ ഉപഹാരമാണ് കണ്ണൂർ നഗരത്തിലൊരുക്കിയത്. എഴുത്തുകാരൻ ടി പത്മനാഭനാണ് അർജുൻ്റെ പിറന്നാൾ ദിനമായ മെയ് രണ്ടിന് വൈകുന്നേരം ചിത്ര ചുമർ ഉദ്ഘാടനം ചെയ്തത്.

പിതാവ് മോഹൻദാസ് , അമ്മ കരുണാ ദാസ്, സഹോദരി ആതിര , ചിത്രകലാ നിരുപകൻ കെ.കെ മാരാർ, ചിത്രകലാ നിരുപകൻ കെ.കെ മാരാർ, ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ, കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പി.പി സദാനന്ദൻ, എഴുത്തുകാരൻ നാരായണൻ കാവുമ്പായി, അർജുൻ കെ. ദാസിൻ്റെ സുഹൃത്തുക്കൾ, ചിത്രകാരൻമാർ എന്നിവർ പൊലിസ് സൊസെറ്റി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. കണ്ണൂർ നഗരത്തിലെ തെരുവിലെ ചുവരിൽ വരച്ചു ചേർത്തത് വെറും വർണ ചിത്രങ്ങൾ മാത്രമല്ല. അർജുൻ കെ ദാസിൻ്റെ ചിത്ര ജീവിതവും അവൻ്റെ ഓർമ്മകളും ഈ വർണക്കൂട്ടിലുണ്ട്. മകൻ്റെ ആത്മാവ് അവൻ സഞ്ചരിച്ച വഴികളിലൂടെ തേടുന്ന ഒരമ്മയുടെ തർപ്പണമായി ഈ ചിത്ര ചുമർ ഇവിടെ മാറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+