Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍പത്തിയാറു മോഷണകേസുകളില്‍ പ്രതിയായ മലപ്പുറം സ്വദേശിയെ പരിയാരം പൊലിസ്അറസ്റ്റു ചെയ്തു

കണ്ണൂര്‍:സംസ്ഥാനമാകെ അന്‍പത്തിയാറു മോഷണകേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ പരിയാരത്തെകവര്‍ച്ചാക്കേസിലും അറസ്്റ്റിലായി.മലപ്പുറംകൊണ്ടോട്ടി സ്വദേശിയായകാവുങ്ങല്‍ നമ്പിലാത്ത് മുജീബ്‌റഹ്മാനെയാണ്(50)യാണ് എസ്. ഐ പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.കഴിഞ്ഞഏപ്രിലില്‍ ചെറുതാഴം ഭാസ്‌കരന്‍പീടികയിലെ


ആക്രികടയില്‍ നിന്നു എഴുപതിനായിരം രൂപയുടെ പിച്ചള സാധനങ്ങളടക്കം കവര്‍ച്ചചെയ്തകേസിലാണ് ഇയാള്‍ അറസ്റ്റിലായത്.ഈ കവര്‍ച്ചയ്ക്കു ശേഷം മുജീബ്‌റഹ്മാന്‍കൊണ്ടോട്ടിയില്‍ മറ്റൊരു കവര്‍ച്ചയ്ക്കിടെ പൊലിസ്പിടിയിലായിരുന്നു.

casE

പരിയാരം സെന്റ്‌മേരീസ്‌നഗറില്‍ താമസക്കാരായ സോഫിയ- ബാബു ദമ്പതികള്‍ നടത്തുന്ന ആക്രികടയില്‍ നിന്നാണ്പിച്ചള സാധനങ്ങള്‍ ഉള്‍പ്പെടെ കളവു പോയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയുമായെത്തിയാണ് ഇയാള്‍ സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയിരുന്നത്. കൂത്തുപറമ്പ്കിണവക്കല്‍ സ്വദേശിനിയാണ് മു ജീബിന്റെ ഭാര്യ. കളവിന് ഇയാള്‍ ഉപയോഗിച്ചഓട്ടോറിക്ഷ ഭാര്യയുടെ ഉടമസ്ഥതയിലുളളതാണെന്ന്തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഓട്ടോറിക്ഷഇതുവരെകണ്ടെത്താനായിട്ടില്ല. ഈകേസില്‍ മുജീബിന്റെ ഭാര്യയെകൂടി പ്രതിചേര്‍ക്കാനുളള തീരുമാനത്തിലാണ് പൊലിസ്.

കണ്ണൂര്‍ജില്ലയില്‍ തന്നെ മയ്യില്‍ പൊലിസ്‌സ്‌റ്റേഷന്‍ പരിധിയിലും ഇയാള്‍ കവര്‍ച്ചനടത്തിയതായി പൊലിസ്അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പൊലിസും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുജീബിന്റെ അറസ്റ്റുരേഖപ്പെടുത്തും. കാസര്‍കോട്,കോഴിക്കോട്, വയനാട്,തൃശൂര്‍ജില്ലകളിലടക്കം മുജീബിന്റെ നേതൃത്വത്തില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ്‌പൊലിസ് അന്വേഷണത്തിലൂടെ തെളിഞ്ഞത്.പൊലിസ്അന്വേഷണംകണ്ടെത്തിയഅന്‍പത്തിയാറുകേസുകളില്‍ നിലവില്‍ ഇയാള്‍ പ്രതിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+