കണ്ണൂർ നഗരത്തിൽ വയോധികയുടെ വീടിന് തീ വെച്ച അയൽവാസി റിമാൻഡിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിലെ തീവയ്പ്പ് കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിൽ തനിച്ച് താമസിക്കുന്ന ശുചീകരണ തൊഴിലാളിയായ വയോധികയുടെ വീടിന് തീവച്ച കേസിലെ പ്രതിയെയാണ് കണ്ണൂർ ടൗൺ പൊലിസ് നടത്തിയ അന്വേഷണത്തിനിടെയിൽ പിടികൂടിയത്. സംഭവ സ്ഥലത്ത് പതിഞ്ഞ
സി.സി.ടി.വി ക്യാമറാ ദൃശ്യത്തെ തുടർന്നാണ് അയൽവാസിയായപ്രതി കുടുങ്ങിയത് പാറക്കണ്ടി നരിയമ്പള്ളി ഹൗസിൽ സതീഷ് എന്നഉണ്ണിയെയാണ് ( 63) ടൌൺ സി.ഐ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച്ച അർധരാത്രി പാറക്കണ്ടിയിലെ ശ്യാമള (75) യുടെവീടിന് പുറത്തുള്ള മാലിന്യത്തിന് ഇയാൾ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഞായാഴ്ച്ച പുലർച്ചയും പ്രതി മാലിന്യത്തിന് തീയിട്ടെങ്കിലും ഭാഗികമായി മാത്രമേ കത്തിയിരുന്നുള്ള വെന്നും തുടർന്നാണ് വീണ്ടും തീവച്ചതെന്നും ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
അയൽ വാസിയായ സതീഷ്അവിടെ തള്ളാറുണ്ടെന്നും ഇതിനെ ചൊല്ലിയുണ്ടായ തർക്കം കാരണമുള്ള വ്യക്തി വിരോധമാണ് സംഭവത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. പാറക്കണ്ടിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് അറസ്റ്റിലായ അയൽവാസിയെ കുറിച്ചുള് വിവരങ്ങൾ പൊലിസിന് ലഭിക്കുന്നത്. സംഭവത്തിന് ശേഷം കുറ്റാരോപിതനായ പ്രതി മുങ്ങുകയായിരുന്നു.
കണ്ണൂർ നഗരത്തിലെ പാറ കണ്ടിയിൽ പ്രവർത്തിക്കുന്ന ബീറേജ് സ് ഔട്ട്ലെറ്റിൽ ശുചീകരണ തൊഴിലാളിയായിരുന്നു ശ്യാമള ഇതിനു പുറമേ ഇവർ ആക്രി സാധനങ്ങൾ ശേഖരിച്ചു വിൽപ്പനയും നടത്തിയിരുന്നു. ബന്ധുക്കളെല്ലാം നേരത്തെ മരിച്ച ശ്യാമള ചെറിയ ഓടിട്ട വീട്ടിലാണ് കഴിഞ്ഞിരുന്നത്. ആകെയുണ്ടായിരുന്ന കിടപാടം നഷ്ടപ്പെട്ടതോടെ ഇവർ അയൽവാസികളാ സംരക്ഷണത്തിലാണ് കഴിയുന്നത്
എസ്.ഐ. നസീബ്, അരുൺ, എ എസ് എ മാരായ രഞ്ചിത്, അജയൻ, സീനിയർ സി.പി.ഒ.നാസർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തെളിവെടുപിനായി ലഭിക്കുന്നതിനായി കോടതിയിൽ അപേക്ഷ നൽകുമെന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ അറിയിച്ചു












Click it and Unblock the Notifications