Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം ഫാമിൽ നിന്നും അപൂർവ്വ ഇനം സൂചി തുമ്പിയെ കണ്ടെത്തി

ഇരിട്ടി :ആറളംവന്യജീവിസങ്കേതത്തിനു സമീപം ബ്രഹ്മഗിരി മലനിരകളിൽപെട്ട കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയിൽ നിന്നും പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി. നിഴൽത്തുമ്പികളുടെ വിഭാഗത്തിൽ പെടുന്ന പുതിയ ഇനം സൂചിത്തുമ്പിക്ക് പ്രോട്ടോസ്റ്റിക് ഫ്രാൻസി എന്നാണ് തുമ്പിനിരീക്ഷണ വിദഗ്ദ്ധർ പേരിട്ടത്. കണിച്ചാറിലെ ദന്ത ഡോക്ടറും തുമ്പിനിരീക്ഷകനുമായ ഡോ: വിശു വിപഞ്ചികയാണ് ആദ്യമായി ഇതിനെ നിരീക്ഷിച്ചത്.

തുടർന്ന് ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (Thhs | തുമ്പിഗവേഷണ വിഭാഗത്തിലെ (TORG ) ഗവേഷകരായ വിനയൻ പി നായർ, ഡോ:കലേഷ് സദാശിവൻ, ഡോ: എബ്രഹാം സാമുവൽ, ഡോ: ജാഫർ പാലോട്ട് (25), പുണെ എന്നിവർ വിശദ പഠനങ്ങൾ നടത്തി. ആറളം വന്യജീവിസങ്കേതം കൊട്ടിയൂർ മേഖലകളിൽ സമുദ്രനിരപ്പിൽ നിന്നും 500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ ഇരുളടഞ്ഞ കാട്ടരുവികളിൽ ഇവയെ കാണാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

kar

പുതിയ ഇനം നിഴൽതുമ്പിക്ക് പൊന്മുടി നിഴൽത്തുമ്പി, കൊമ്പൻ നിഴൽത്തുമ്പി (Protosticta anteloroids) എന്നിവയുമായി വളരെ സാമ്യം ഉണ്ടെങ്കിലും കഴുത്തിലെ മുള്ളുകളുടെ പ്രത്യേകതകൾ ഇവയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നുവെന്നാണ് പഠന റിപ്പോർട്ട്.

കേരളത്തിൽ തുമ്പികളുടെ ശാസ്ത്രീയ പഠനങ്ങൾക്ക് തുടക്കം കുറിച്ച തൃശൂർ സെന്റ് തോമസ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ഫാൻസി കെ കാക്കാശ്ശേരിയുടെ ബഹുമാനാർത്ഥമാണ് പുതിയ ഇനത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (TNHS ) തുമ്പിഗവേഷണ വിഭാഗം (TORG ) കേരളത്തിൽ നിന്നും കണ്ടെത്തുന്ന മൂന്നാമത്തെ പ്രോട്ടോസ്റ്റിക് ഇനം സൂചിത്തുമ്പിയാണിത ഇതിനു മുൻപായി പൊൻമുടിയിൽ നിന്നും 2015 ൽ പൊന്മുടി നിഴൽത്തുമ്പിയെ കണ്ടെത്തിയിരുന്നു.2021 ൽ പീച്ചി വന്യ ജീവി സങ്കേതത്തിൽ നിന്നും ആനമല mlyadomymil (Protosticta anamalaica) എന്നിവയെ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള വിശദമായ പഠനപേപ്പർ അന്താരാഷ്ട്ര കോണൽ ആയ എനാമോൺ സെപ്തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പ്രോട്ടോസ്റ്റിക് ഇനത്തിൽപെട്ട സൂചിത്തുമ്പികൾ ഇന്ത്യയിൽ, പശ്ചിമ ഘട്ടത്തിലും വടക്കു

കിഴക്കൻ സംസ്ഥാനങ്ങളിലും, സമുദ്രനിരപ്പിൽ നിന്നും സാമാന്യം ഉയരമുള്ള സ്ഥലങ്ങളിലെ വെളിച്ചക്കുറവുള്ള കാട്ടരുവികളിലും ഇരുൾ മൂടിയ സ്ഥലങ്ങളിലും ഒളിച്ചിരിക്കുന്ന ഇനങ്ങളാണ് ഇന്ത്യയിൽ കാണപ്പെടുന്ന 16 ഇനം പ്രോട്ടോസ്റ്റിക്റ സൂചിത്തുമ്പികളിൽ 13 സ്പീഷീസുകൾ പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്നു. ഇതിൽ 12 എണ്ണം കേരളത്തിൽ കാണാം. ഇതോടെ പശ്ചിമ ഘട്ടത്തിൽ 14 പ്രോട്ടോസ്റ്റിക്ററ സ്പീഷീസുകളും കേരളത്തിൽ 13 ഇനം പ്രോട്ടോസ്റ്റിക് സൂചിത്തുമ്പികളും എന്ന നിലയിലേക്ക് കണക്കുകൾ ഉയരുമെന്നാണ് തുമ്പി നിരീക്ഷകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+