• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം: ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ കാറിടിച്ച് നഴ്സ് മരിച്ചു

Google Oneindia Malayalam News

പയ്യാവൂര്‍: മലയോര ഹൈവേയില്‍ വീണ്ടും വാഹനങ്ങളുടെ മരണപ്പാച്ചില്‍ റോഡില്‍ ചോരവീഴ്ത്തി. ചെറുപുഴയില്‍ അമിതവേഗതയിലെത്തിയ കാര്‍ വീട്ടമ്മയുടെ ജീവന്‍ കവര്‍ന്നെടുത്തു. ചെറുപുഴ ടൗണിനടുത്ത് സ്വകാര്യ ബസ് ജീവനക്കാരനായ ഭര്‍ത്താവിന്റെ കണ്‍മുന്‍പില്‍വെച്ചു കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ ആശുപത്രി ജീവനക്കാരിയായ യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

മലയോര ഹൈവേയിലെ അതീവ അപകടമേഖലയായ പാക്കഞ്ഞിക്കാടാണ് നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചു റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവതി മരണമടഞ്ഞത്. ചെറുപുഴ സെന്റ് സെബാസ്റ്റിയന്‍ ആശുപത്രി നഴ്സായ അങ്ങാടിയത്ത് സോണിയ(40)യാണ് മരിച്ചത്. അങ്ങാടിയത്ത് റിന്റോയുടെ ഭാര്യയാണ്.

ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. കോട്ടയം ബസിലെ കണ്ടക്ടറാണ് റിന്റോ. യാത്രയ്ക്കിടെയില്‍ കോട്ടയത്തേക്ക് ട്രിപ്പുപോകുന്ന ഇദ്ദേഹത്തിനുള്ള ഡ്രസും മറ്റുസാധനങ്ങളും എത്തിച്ചു നല്‍കാനായിരുന്നു സോണിയയെത്തിയത്. നിര്‍ത്തിയ ബസിനരികിലേക്ക് പോകാന്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ അതിവേഗതയിലെത്തിയ കാര്‍ സോണിയയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

2024 ല്‍ 2004 ആവര്‍ത്തിക്കണം; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി സിപിഎം2024 ല്‍ 2004 ആവര്‍ത്തിക്കണം; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി സിപിഎം

ഭര്‍ത്താവിന്റെ കണ്‍മുന്‍പില്‍ നിന്നുമാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ സോണിയയെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം നിലഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: അല്‍ഫോന്‍സ, അലീന, എയ്ഞ്ചല്‍ റോസ്, എയ്ഞ്ചല്‍ മരിയ.

ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍

സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് ചെറുപുഴ സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. മലയോര ഹൈവെയിലെ അതീവ അപകടമേഖലയായ പാക്കഞ്ഞിക്കാടാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ഇവിടെ അടുത്ത കാലത്താണ് മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചത്. എങ്കിലും ഇതൊക്കെ അവഗണിച്ചുകൊണ്ടാണ് വാഹനങ്ങള്‍ മരണപാച്ചില്‍ നടത്തുന്നത്.

'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍

മലയോര ഹൈവെയിലെ റോഡുകള്‍ മെക്കാഡം ടാറിങിലൂടെ പുതുപുത്തനാക്കിയതാണ് വാഹനങ്ങള്‍ അമിതവേഗതയില്‍ സഞ്ചരിക്കാന്‍ കാരണമാകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ചെറുപുഴ പൊലിസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ കാര്‍ പൊലിസ് കസ്റ്റഡിയിലാണ്.

Recommended Video

cmsvideo
  ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍
  English summary
  A nurse died after being hit by a car in front of her husband in hill highway
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X