പരിയാരത്ത് പമുഖ വ്യവസായിയെ കിണറ്റില്‍ വീണുമരിച്ചു നിലയില്‍ കണ്ടെത്തി
തളിപറമ്പ്:കണ്ണൂരില്‍ പ്രമുഖ വ്യവസായിയെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം തുളുവനാനിക്കല്‍ പൈപ്പ്സ് ഉടമയായ തളിപ്പറമ്പ് ചിറവക്കിലെ മത്തച്ചന്‍ തുളുവനാനിക്കലാണ് (69) കിണറ്റില്‍ വീണുമരിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെകാരക്കുണ്ടിലെ തുളുവനാനിക്കല്‍ പൈപ്പ്സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. ഇവിടെ മാത്തച്ചന്‍ പുതുതായി നിര്‍മ്മിക്കുന്ന കിണറിന്റെ നിര്‍മ്മാണ പ്രവൃത്തി കാണാനെത്തിയ ഇദ്ദേഹം അബദ്ധത്തില്‍ കിണറിനകത്തേക്ക് വീഴുകയായിരുന്നു. തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ് മൃതദേഹം. സംസ്‌ക്കാരം ശനിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ:എമിലി മത്തച്ചന്‍ ആലിലക്കുഴിയില്‍ (തൊടുപുഴ).മക്കള്‍: ഡോ ഷെറിന്‍ മത്തച്ചന്‍, ഷെര്‍വിന്‍ മത്തച്ചന്‍(ന്യൂസിലാന്‍ഡ്).മരുമക്കള്‍: ഡോ.റോബിന്‍ കല്ലോലിക്കല്‍ (പടന്നക്കാട്), സെറിന്‍ വാടാപറമ്പില്‍( നിലമ്പൂര്‍).സഹോദരങ്ങള്‍: മൈക്കിള്‍, ചാക്കോ(റിട്ട എസ് ഐ ), തോമസ്, റോജര്‍ (ഗോവ), ജോഷി ( പയ്യാവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ), വത്സമ്മ (ഏറ്റുമാനൂര്‍ ), പരേതരായ ചാണ്ടി, സെബി.
പയ്യാവൂര്‍ സ്വദേശിയായ മത്തച്ചന്‍ വര്‍ഷങ്ങളായി തളിപ്പറമ്പിലാണ് താമസം. കണ്ണൂര്‍ജില്ലയിലെ പ്രമുഖ വ്യവസായ സംരഭകനായിരുന്ന അദ്ദേഹം നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളില്‍ നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്്. സംസ്ഥാനമാകെ അറിയപ്പെടുന്ന വ്യവസായ സംരംഭമാണ് തുളുവനാനിക്കല്‍ പൈപ്പ്‌സ്. കേരളത്തില്‍ മുഴുവനും സ്ഥാപനത്തിന് വിതരണ ശൃംഖലയുണ്ട്.
സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. പരിയാരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷമാണ് മൃതദേഹം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.












Click it and Unblock the Notifications