Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂത്തുപറമ്പ് എസിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലിസ് തടഞ്ഞു

kannur

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിനെതിരെ സി.പി.എം - ആര്‍ എസ് എസ് പോലീസ് കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നു ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

പന്ന്യന്നൂര്‍ കുരുംബക്കാവിലെ ആക്രമവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ കോണ്‍ഗ്രസ് നേതാവും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റുമായ കെ.പി സാജുവിനെ ആശുപത്രി ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയ എ സി പി പ്രദീപന്‍ കണ്ണിപൊയിലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ എ സി പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എമ്മും ആര്‍ എസ് എസുമായി കൂടി ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കൂന്ന പേലിസിലെ ചിലരുടെ നടപടി ബഹുജന സമക്ഷത്തില്‍ തുറന്നു കാണിക്കേണ്ടി വരുമെന്നും കെ.പി ഹാഷിമിന്റെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

മാര്‍ച്ച് കൂത്തുപറമ്പ ഐ ബി പരിസരത്തു നിന്നും ആരംഭിച്ച് സ്റ്റേഷനു മുന്നില്‍ ബാരിക്കേഡുവെച്ച് തടഞ്ഞു തുടര്‍ന്നു നടന്ന പ്രതിഷേധയോഗം ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉല്‍ഘാടനം ചെയ്തു പി കെ. സതീശന്‍ അദ്ധ്യക്ഷത വഹിച്ചു കെപിസിസി മെമ്പര്‍മാരായ കെ.സി മുഹമ്മദ് ഫൈസല്‍, റജില്‍ മാക്കുറ്റി, ഡി സി സി ജനറല്‍ സെക്രട്ടറി കെ.പി സാജു വി.സുരേന്ദ്രന്‍ സുധീപ് ജെയിംസ് സന്തോഷ് കണ്ണംവള്ളി, ഹരിദാസ്‌മൊകേരി തുടങ്ങിയവര്‍ സംസാരിച്ചു ഡി സി സി നേതാക്കളായ രജനി രമാനന്ദ് അഡ്വ. സി ടി സജിത്ത്, ലിസി ജോസഫ്, എം കെ മോഹനന്‍ ,എം .പി അരവിന്ദാക്ഷന്‍, അഡ്വ. ഷുഹൈബ് രാജീവന്‍ പാനുണ്ട, വിസി പ്രസാദ്, സി വി എ ജലീല്‍ , മാവില, കാഞ്ഞിരോളി രാഘവന്‍, പുതുക്കുടി ശ്രീധരന്‍ കെ രമേശന്‍, ബി വി അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് ജീവനക്കാരുടെ യോഗം നടന്നുകൊണ്ടിരിക്കെ മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെ പ്രസിഡന്റിന്റെ മുറിയിലേക്ക് കയറി കൂത്തുപറമ്പ് എ.സി.പി പ്രദീപന്‍ കണ്ണിപൊയില്‍ കെ.പി സാജുവിനെ ഭീഷണിപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+