കണ്ണൂരില്‍ ബിജെപിക്ക് തിരിച്ചടി: ജില്ലാ നേതാവ് പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നു
കണ്ണൂര്‍: നേതൃത്വത്തെ ഞെട്ടിച്ചു കണ്ണൂരില്‍ ബിജെപി ജില്ലാനേതാവ് സിപിഎമ്മില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും കണ്ണപുരം സ്വദേശിയുമായ ധനേഷ് മൊത്തങ്ങയാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ആര്‍എസ്എസ് മുന്‍ താലൂക്ക് കാര്യവാഹും ബാലഗോകുലം ഭാരവാഹിയായിരുന്ന ധനേഷ് മൊത്തങ്ങയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ചുവന്ന ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ധനേഷ് മൊത്തങ്ങയെ പൂര്‍ണ മനസോടെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്നുവെന്ന് എം വി ജയരാജന്‍ പറഞ്ഞു. സിപിഎം ശരിയുടെ പക്ഷത്താണെന്ന് മനസിലാക്കിയാണ് ധനേഷ് അടക്കമുള്ളവര്‍ സിപിഎമ്മിലേക്ക് ചേരുന്നതെന്നു ജയരാജന്‍ സ്വീകരണസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ് കോലിബിയെന്നു വിശേഷിപ്പിക്കുന്നത്. ഗാന്ധിഘാതകരും ഗാന്ധിശിഷ്യരും തമ്മിലുള്ള കൂട്ടുകെട്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ഇത് കാണാം. ചിലയിടങ്ങളില്‍ വടകര - ബേപ്പൂര്‍ മോഡല്‍ കോലീബി കൂട്ടുകെട്ടുമുണ്ട്. കോലീബി കൂട്ടുകെട്ടിനോട് ലീഗണികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് തുടങ്ങി.
അതുകൊണ്ടിപ്പോള്‍ കോബി ആണ്. പാറശ്ശാലയിലെ കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കോബി കൂട്ടുകെട്ട് വീണ്ടും പ്രത്യക്ഷപ്പെട്ടത്. മറ്റിടങ്ങളിലെ കോബിയില്‍ നിന്ന് വ്യത്യസ്തമായി കുളത്തൂരില്‍ കോണ്‍ഗ്രസുകാരനെ തോല്‍പിക്കാനാണ് കോബി കൂട്ടുകെട്ടുണ്ടാക്കിയത്. ഇടതുപക്ഷ വിരോധം മൂലം ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്ന കോണ്‍ഗ്രസിപ്പോള്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ബിജെപിയുമായി നിക്കാഹ് നടത്തുകയാണെന്നും ജയരാജന്‍ ആരോപിച്ചു.
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും എം വി ജയരാജന്‍ ആരോപിച്ചു. നാഗ്പൂരില്‍ നിന്നും ഒ ടി സി ട്രെയിനിങ് കഴിഞ്ഞയാളാണ് ധനേഷ്. കഴിഞ്ഞ ഇരുപതുവര്‍ഷമായി താന്‍ രാഷ്ട്രീയ സ്വയം സേവകിന്റെ സജീവപ്രവര്‍ത്തകനായിരുന്നുവെന്നും ബി.ജെ.പി കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗമാണെന്നും ധനേഷ് പറഞ്ഞു. ശരിയുടെ പക്ഷമാണ് എല്‍ ഡി എഫെന്നു തിരിച്ചറിഞ്ഞതു കൊണ്ടാണ് സി പി എമ്മിലേക്ക് വന്നതെന്നും ധനേഷ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. സ്വീകരണ പരിപാടിയില്‍ മുന്‍ എം. എല്‍. എ ടി.വി രാജേഷ്, ടി.കെ ഗോവിന്ദന്‍, സി.പി. എം മാടായി ഏരിയാസെക്രട്ടറി വി.വിനോദ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications