സെൻട്രൽ ജയിലിൽ സഹതടവുകാരനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റിൽ
വളപട്ടണം: കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരനായ കോളയാട് സ്വദേശി കരുണാകരനെ(86) തലക്കടിച്ച് കൊന്ന കേസിലെ പ്രതി പാലക്കാട് കോട്ടായി സ്വദേശി കുന്നത്ത് വീട്ടിൽ അയ്യപ്പനെന്ന വേലായുധനെ (65)പൊലിസ് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി സെൻട്രൽ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് - കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലപ്പെട്ട കരുണാകരൻ സ്ഥിരമായി നടക്കാനുപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക് ഉപയോഗിച്ചായിരുന്നു കൊലപ്പെടുത്തിയത്. ഇയാളുടെ തലയ്ക്കും കാലിനും മുഖത്തും അടിയേറ്റിരുന്നു.സഹതടവുകാരായ ഇരുവരും ജയിലിലെ ആശുപത്രി വാർഡിൽ നിന്നും അടുത്ത ദിവസമാണ് സെല്ലിലെത്തിയത്. ഇരുവരും തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് വാക്കേറ്റത്തിന് ഇടയാക്കിയതെന്ന് പൊലിസ് പറഞ്ഞു.

വയോധികൻ്റെ അതിക്രൂരമായ കൊലപാതകത്തോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ വീഴ്ച തുടര്‍ക്കഥയാകുന്നുവെന്ന വിമർശനം ശക്തമായിട്ടുണ്ട്. നിരന്തരം പരാതികള്‍ ഉയരുമ്പോഴും ജയിലിനുള്ളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നാണ് വിമർശനംകഴിഞ്ഞ ദിവസം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരനായ കോളയാട് സ്വദേശി കരുണാകാരന്‍ കൊല്ലപ്പെട്ടത് ജയിൽ സുരക്ഷാ വീഴ്ച്ചയാണെന്ന ആരേപണം ഉയർന്നിട്ടുണ്ട്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും ലഭിച്ചപോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടില്‍ മരണകാരണം തലക്കടിയേറ്റാതാണെന്നാണ് ചൂണ്ടിക്കാണിച്ചിരുന്നത്.
സംഭവം കൊലപാതകമാണെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ജയിലിലെ പത്താം ബ്ലോക്കിലെ തടവുകാരനായ കരുണാകരനെ വീണ് പരുക്കേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ ജയിൽ അധികൃതർ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണമടയുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാലക്കാട് സ്വദേശി അയ്യപ്പനെന്ന വേലായുധന്‍ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.സഹതടവുകാരനായ വേലായുധനും കരുണാകരനും തമ്മില്‍ വാക്ക് തര്‍ക്കം പതിവായിരുന്നെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊലപാതകം നടത്തിയതെന്നാണ് വിവരം. ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷ വീഴചയാണ് ഇതിലൂടെ പുറത്താകുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. തറയിലുള്ള ചോരക്കറ വെള്ളമൊഴിച്ചു കൊണ്ടു കഴുകി കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം ജയിലിനുള്ളില്‍ നടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തുടക്കം മുതല്‍ തടവുകാരന്റെ മരണം സ്വാഭാവിക മരണമാണെന്ന തരത്തിലുള്ള പ്രതികരണമാണ് ജയിലധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. സ്ഥലത്ത് രക്തം തളം കെട്ടിനിന്നതടക്കം വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയതായി പൊലിസ് കണ്ടെത്തിയതോടെ വൻ സുരക്ഷാ വീഴ്ച്ചയാണ് പുറത്തു വരുന്നത്. ഇതിന് മുമ്പും ജയിലില്‍ സഹതടവുകാര്‍ ഏറ്റുമുട്ടിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരി മാസം പതിനൊന്നാം ബ്ലോക്കിലെ സഹതടവുകാര്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് തലക്കടിയേറ്റിരുന്നു.
കാപ്പ തടവുകാരനായ അശ്വിനും മോഷണകേസ് പ്രതിയായ നൗഫലും തമ്മിലാണ് പ്രശ്‌നമുണ്ടായത്. നൗഫലിന്റെ തലയ്ക്കാണ് പരുക്കേറ്റത്. സമാനമയ രീതിയില്‍ മുമ്പും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടിയിരുന്നു. ഗുണ്ടാ കേസിലെ പ്രതികളാണ് അന്ന് ഏറ്റുമുട്ടിയത്. തൃശൂര്‍ സ്വദേശികളായ സാജന്‍, നെല്‍സണ്‍, അമര്‍ജിത്ത് എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലിസ് കേസെടുത്തിരുന്നു. പത്താം ബ്ലോക്കില്‍ 2023 ആഗസ്ത് 23 നായിരുന്നു സംഭവം. സാജനെ ശുചിമുറിയിലേക്ക് കൊണ്ടുപോയതിന് ശേഷം വാതിലടച്ച് പുറത്തുനില്‍ക്കുകയായിരുന്ന പൊലിസുകാരനെ ഭീഷണിപ്പെടുത്തി നെല്‍സണ്‍, അമര്‍ജിത്ത് എന്നിവര്‍ ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ സംഘര്‍മുണ്ടാകുകയുമായിരുന്നു.
ഇതിന് പുറമെ കഴിഞ്ഞ ജനുവരിയില്‍ ജയിലില്‍ നിന്നും മയക്ക് മരുന്ന് കേസിലെ പ്രതി തടവ് ചാടിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. കോയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് ബൈക്കിന്റെ പിറകില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഇയാളെ പുറത്ത് പത്രമെടുക്കാന്‍ വിട്ടത് വലിയ സുരക്ഷാ വീഴ്ചയായിരുന്നു. കൂടാതെ ഇടയ്ക്കിടക്ക് ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ മയക്കുമരുന്ന് എന്നിവയും പിടികൂടിയിരുന്നു. നേരത്ത സി.പി.എം പ്രവർത്തകനും നാദാപുരം സ്വദേശിയുമായ രവീന്ദ്രൻ രഷ്ട്രീയ തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു ഇതിനു ശേഷമാണ് മറ്റൊരു കൊലപാതകം കൂടി കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്നത്.മതിയായ ജീവനക്കിരാല്ലാത്തതാണ് സെന്‍ട്രല്‍ ജയില്‍ നേരിടന്ന പ്രധാന പ്രതിസന്ധി. 150 അസി. പ്രിസണ്‍ ഓഫീസര്‍മാര്‍ വേണ്ടിടത്ത് നിലവില്‍ 130 പേര്‍ മാത്രമാണ് ഉള്ളത്.
നിലവിലെ ജീവനക്കാര്‍ അധികസമയം ജോലി ചെയ്താണ് ഇപ്പോള്‍ ജയില്‍ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കണമെന്ന് ജയില്‍ ജീവനക്കാരുടെ സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്. എണ്ണൂറോളം ' തടവുകാര്‍ക്ക് കഴിയാനുള്ള ജയിലില്‍ നിലവില്‍ ആയിരത്തിലേറെ തടവുകാരാണുള്ളത്.
നിലവിലുള്ള ജീവനക്കാരെ ജയില്‍ പെട്രോള്‍ പമ്പ്, ചപ്പാത്തി വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് നിയോഗിക്കുന്നതോടെ ജയിലനകത്തെ ജീവനക്കാരുടെ എണ്ണം വീണ്ടും കുറയുകയാണ്. തടവുകാരെ വൈകുന്നേരം സെല്ലിനകത്ത് അടച്ചാലും ജീവനക്കാര്‍ ഇവരെ നിരീക്ഷിക്കണമെന്നാണ് ചട്ടമെങ്കിലും എല്ലാ ബ്ലോക്കുകളിലെയും സെല്ലുകളില്‍ പരിശോധന നടത്താന്‍ പോലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണെന്നാണ് വിലയിരുത്തൽ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications