എം വി ഗോവിന്ദൻ മൃഗശാലയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ്; ആളുകൾ ഭയന്നോടി
തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തി. പാമ്പ് വന്നതോടെ വേദയിൽ ഉണ്ടായിരുന്ന ആളുകൾ പരിഭ്രാന്തിയിലായി. ആളുകൾ പലയിടങ്ങളിലേക്കായി ഓടി. പലരും കസേരയിൽ നിന്ന് മറിഞ്ഞുവീണു. കരിമ്പം കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുന്ന സമയത്താണ് പാമ്പ് ഇഴഞ്ഞെത്തിയത്.
ഉദ്ഘാടനത്തിനിടെ സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തേക്കാണ് പാമ്പ് എത്തിയത്. ഇതോടെ ആളുകൾ ഭയന്ന് ഓടുകയായിരുന്നു.പാമ്പ് പുറത്തേക്ക് പോയതിന് ശേഷമാണ് രംഗം ശാന്തമായത്. ചേരായാണ് ഇഴഞ്ഞെത്തിയത് എന്നാണ് വിവരം. നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെ യാണ് പാമ്പ് എത്തിയത്.

പാമ്പ് വന്ന ബഹളത്തിന് ശേഷം പ്രസംഗം തുടർന്ന എം വി ഗോവിന്ദൻ പാമ്പ് വന്ന കാര്യം പറഞ്ഞുകൊണ്ടാണ് തുടർന്ന് പ്രസംഗിച്ചത്. കാട് മൂടി കിടക്കുന്ന പ്രദേശമായതിനാലാണ് ഇത്തരം സംഭവങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications