നബിദിനാഘോഷത്തിന് പോകുന്നതിനിടെ ബൈക്ക് മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കുറുവയില്‍ നബിദിനാഘോഷത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് സി.പി.എം ഓഫീസ് കെട്ടിടത്തിനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. കുറുവ തറ സ്റ്റോപ്പിനടുത്ത് സി.പി.എം ബ്രാഞ്ച് ഓഫീസായ യു.കെ.ബാവ സ്മാരകത്തിന്റെ ഭിത്തിയിലാണ് ബൈക്കിടിച്ചത്.
കുറുവ പള്ളിക്കടുത്ത് പി.പി.മുഹമ്മദ് റാസിലാണ് (18)രിച്ചത്. കടലായി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കെട്ടിടത്തിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റാസിലിനെ ചാല മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കണ്ണൂര്‍ സിറ്റിയിലെ നബിദിനാഘോഷം കണ്ട് ആയിക്കരയില്‍ നിന്ന് ബൈക്കില്‍ പെട്രോളുമടിച്ച് കുറുവ പള്ളിയിലെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വരവെയാണ് അപകടം.
കെ.എല്‍-13 ഡബ്ല്യു 9975 നമ്പര്‍ ബൈക്കാണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച്ച രാവിലെയായതിനാല്‍ റോഡില്‍ വാഹനങ്ങളും ആളുകളും കുറവായിരുന്നു. ഏറെ നേരം റോഡില്‍ കിടന്ന ഇരുവരെയും കുടുംബസമേതം കാറില്‍ പോകുന്നവരാണ് ആശുപത്രികളിലെത്തിച്ചത്.
മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് റാസില്‍. ഓട്ടോറിക്ഷ ഡ്രൈവറായ പി.പി.മുഹമ്മദ് റാഫിയുടെയും കാഞ്ഞിരയിലെ പി.പി.റസീനയുടെയും മൂത്ത മകനാണ്. തോട്ടട എസ്.എന്‍.ട്രസ്റ്റ് സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനി റിസ സഹോദരിയാണ്.
സിറ്റി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൈതാനപ്പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. നബിദിനാഘോഷവേളയിലുണ്ടായ ദുരന്തം കുറുവ ഗ്രാമത്തിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ചാല പൊതുവാച്ചേരിയില്‍ നബിദിനാഘോഷ പരിപാടിക്കിടെ പന്തല്‍ തകര്‍ന്ന് വീണു ആറുവിദ്യാര്‍ത്ഥികള്‍ക്കും ഒരുസ്ത്രീക്കും പരുക്കേറ്റിരുന്നു.
തലനാരിഴയ്ക്കാണ് വന്‍ ദുരന്തമൊഴിവായത്. പന്തല്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications