അലഞ്ഞു നടക്കുന്ന പോത്തിന്റെ കുത്തേൽക്കാതിരിക്കാൻ ഓടി, കേരളോത്സവ മത്സരാർത്ഥിക്ക് പരുക്കേറ്റു
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്ന നാല്‍ക്കാലി ശല്യം കാരണം വഴിയാത്രക്കാര്‍ക്ക് പൊറുതിമു ട്ടുന്നു. പിന്‍തുടര്‍ന്ന് ഓടിയെത്തിയ ഹാലിളകിയ പോത്തിന്റെ കുത്തേല്‍ക്കാതിരിക്കാന്‍ ഓടിയ വിദ്യാര്‍ഥിക്ക് മതില്‍ ചാടിക്കടക്കുന്നതിനിടെ ദേഹത്ത് കമ്പി കയറി ഗുരുതരമായി പരുക്കേറ്റു.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷാമിലിനാണ് (25) ഗുരുതര പരിക്കേറ്റത്.
ചൊവ്വാഴ്ച്ച രാത്രി പത്തുമണിയോടെ കണ്ണൂര്‍ നഗരത്തിലെ എം.എ റോഡിലേയിരുന്നു സംഭവം. ഷാമിലിനെ കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതു കൈയ്യിന്റെ തോള്‍ ഭാഗത്ത് കമ്പി കയറി ഞരമ്പ് മുറിഞ്ഞതിനാല്‍ ഷാമിലിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അറിയിച്ചു.

കണ്ണൂരില്‍ നടന്ന സംസ്ഥാന കേരളോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷാമില്‍. എരുമക്കുട്ടം ഓടിച്ചാള്‍ രക്ഷപ്പെടുന്നതിനായി താമസ സ്ഥലത്തിന്റെ ഗേറ്റ് ചാടുന്നതിനിടെ ഇരുമ്പ് കമ്പി തോളത്ത് കയറുകയായിരുന്നു. പാലക്കാട് ടീം മത്‌സരിച്ച
വട്ടപാട്ട് മല്‍സരത്തില്‍ പങ്കെടുത്ത് എം.എ റോഡിലെ താമസ സ്ഥലമായ ലോഡ്ജിലേക്ക് ഇടവഴിയിലൂടെ ഭക്ഷണം കഴിച്ചതിനു ശേഷം നടന്നുവരുന്നതിനിടെയായിരുന്നു പോത്ത് ഷാമിലിനെ ഓടിച്ചത്. തലനാരിഴയ്ക്കാണ് ഇയാള്‍ക്കു കുത്തേല്‍ക്കാതിരുന്നത്.
കണ്ണൂര്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ജനജീവിതത്തെ ബാധിക്കുന്നതായി ജനങ്ങള്‍ക്ക് പരാതിയുണ്ട്.ചൊവ്വാഴ്ച്ച രാത്രി എട്ടുമണിയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് ചത്തിരുന്നു. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതവും മുടങ്ങി.
കോഴിക്കോടു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസിന്റ ബോഗിയുടെ അടിയിലേക്കാണ് പോത്തുകള്‍ ഇടിച്ചുകയറിയത്. ഇതുകാരണം ട്രെയിന്‍നിര്‍ത്തിയിട്ടു ഒന്നരമണിക്കൂറോളം പരിശ്രമിച്ചു ജഡങ്ങള്‍ മാറ്റിയതിനു ശേഷമാണ് ട്രെയിന്‍ഗതാഗതം പുന:സ്ഥാപിച്ചത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിച്ചേരുന്നതിനാല്‍ ട്രെയിന്‍ വേഗതകുറച്ചു ഓടിയതിനാലാണ് വന്‍ദുരന്തമൊഴിവായത്.
ട്രെയിനിനു അടിയില്‍ കുടുങ്ങിയ രണ്ടു പോത്തുകള്‍ ചാവുകയും ഒന്ന്് ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കന്നുകാലി ശല്യം കൂടുതലായതിനാല്‍ യാത്രക്കാര്‍ക്കും ദുരിതമാവുകയാണ്. മാസങ്ങള്‍ക്കു മുന്‍പ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള രണ്ടു പശുക്കള്‍ക്ക് പേയിളകിയിരുന്നു. ഇവയെ ദയാവധത്തിന് വിധേയമാക്കുകയാണ് ചെയ്തത്.












Click it and Unblock the Notifications