• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂർ സ്വദേശിയായ ബിസിനസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയി കോടികൾ ആവശ്യപ്പെട്ടു: സംഘം പോലീസ് പിടിയിൽ

  • By Desk

കണ്ണൂർ: കണ്ണൂർ സ്വദേശികളുടെ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തിയത് അതിസാഹസികമായി. ഇതോടെ മണിക്കുറുകൾ നീണ്ട പിരിമുറുക്കത്തിനാണ് അയവായത്. ബ​ല്‍​ത്ത​ങ്ങാ​ടി​ക്കു സ​മീ​പം ഉ​ജി​രെ​യി​ല്‍ കണ്ണൂർ. സ്വദേശിയായ ബി​സി​ന​സു​കാ​ര​ന്‍റെ മ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തിനാണ് 36 മ​ണി​ക്കൂ​ർ നീണ്ട ആകാംക്ഷയ്ക്കാണ് ഇതോടെ അവസാനമായത്.

അമ്പലത്തിലും പള്ളിയിലും പോകാറുണ്ട്; ആ ശക്തിയെ മതത്തിന്റെ പേരിട്ട് വിളിക്കാൻ ആഗ്രഹിക്കുന്നില്ല; മഞ്ജു വാര്യർ

കോ​ലാ​ര്‍ ജി​ല്ല​യി​ലെ ഉ​ള്‍​പ്ര​ദേ​ശ​ത്തെ വീ​ട്ടി​ല്‍ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന ബാ​ല​നെ പ്ര​ത്യേ​ക അന്വേഷണ സംഘം ര​ക്ഷ​പ്പെ​ടു​ത്തുകയായിരുന്നു. അ​ക്ര​മി സം​ഘ​ത്തി​ലെ ഏ​ഴു​പേ​രെ കീഴടക്കിയിട്ടുണ്ട്. ഉ​ജി​രെ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ കണ്ണൂർ സ്വദേശികളായ ബി​ജോ​യ് അ​റ​യ്ക്ക​ലി​ന്‍റെ​യും ശാ​രി​ത​യു​ടെ​യും മ​ക​ന്‍ എ​ട്ടു​വ​യ​സു​കാ​ര​നാ​യ അ​നു​ഭ​വി​നെ​യാ​ണ് വെള്ളിയാഴ്ച്ച വൈ​കു​ന്നേ​രം കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

സം​ഘ​ത്തി​ലെ ഒ​രു അം​ഗം പി​ന്നീ​ട് ശാ​രി​ത​യെ ഫോ​ണി​ല്‍ വി​ളി​ച്ച് 17 കോ​ടി രൂ​പ മോ​ച​ന​ദ്ര​വ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബെം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ല്‍ ​നി​ന്നു​ള്ള കോ​മ​ള്‍, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് മ​ഹേ​ഷ്, മാ​ണ്ഡ്യ സ്വ​ദേ​ശി ഗം​ഗാ​ധ​ര്‍, കു​ട്ടി​യെ ഒ​ളി​പ്പി​ച്ചു​വ​ച്ച വീ​ടി​ന്‍റെ ഉ​ട​മ മ​ഞ്ജു​നാ​ഥ് എ​ന്നി​വ​രും പേ​രു​വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​യി​ട്ടി​ല്ലാ​ത്ത മൂ​ന്നു പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ജി​രെ​യി​ലെ വീ​ടി​നു മു​ന്നി​ല്‍​വ​ച്ചാ​ണ് വെ​ള്ള നി​റ​മു​ള്ള ഇ​ന്‍​ഡി​ക്ക കാ​റി​ലെ​ത്തി​യ സം​ഘം കു​ട്ടി​യെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. ബി​ജോ​യി​യു​ടെ പി​താ​വ് റി​ട്ട. നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശി​വ​ന്‍ കു​ട്ടി​ക്കൊ​പ്പം സാ​യാ​ഹ്ന​സ​വാ​രി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ ഗേ​റ്റി​നു സ​മീ​പ​ത്തെ​ത്തു​മ്പോ​ള്‍ അ​ല്പം മു​ന്നി​ലാ​യി ന​ട​ന്നു​നീ​ങ്ങി​യ കു​ട്ടി​യെ പെ​ട്ടെ​ന്ന് അ​ടു​ത്തെ​ത്തി​യ കാ​ര്‍ നി​ര്‍​ത്തി അ​തി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ശി​വ​ന്‍ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും കാ​ര്‍ വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​യി. അ​ല്പ​സ​മ​യം ക​ഴി​ഞ്ഞാ​ണ് ശാ​രി​ത​യെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ബി​ജോ​യ് ഉ​ജി​രെ​യി​ല്‍ ത​ന്നെ ബി​ജോ​യ് ഏ​ജ​ന്‍​സീ​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ്. ഹാ​ര്‍​ഡ് വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​സി​ന​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ത്തു​ന്ന​ത്. ക​ണ്ണൂ​ർ സ്വദേശികളായ ഈ ​കു​ടും​ബം വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ജി​രെ രാ​ധാ സ്ട്രീ​റ്റി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ബി​ജോ​യ്-​ശാ​രി​ത ദ​മ്പ​തി​ക​ള്‍​ക്ക് ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. ഇതിൽ ഇ​ള​യ മ​ക​നാ​ണ് അ​നു​ഭ​വ്.

സം​ഭ​വ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ ബ​ല്‍​ത്ത​ങ്ങാ​ടി പോ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യിട്ടുണ്ട്.​ ഇ​തി​നി​ട​യി​ല്‍ സം​ഘാം​ഗം ശാ​രി​ത​യെ വീ​ണ്ടും വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യം ബി​റ്റ്‌​കോ​യി​നാ​യി ന​ല്‍​കാ​നും ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ആ​ദ്യം 100 ബി​റ്റ്കോ​യി​നു​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും പി​ന്നീ​ട് അ​ത് 20 ആ​യി കു​റ​ച്ചു.

രൂ​പ​യാ​യി​ട്ടാ​ണെ​ങ്കി​ല്‍ പ​ത്തു​കോ​ടി മ​തി​യെ​ന്നും പ​റ​ഞ്ഞു. പി​ന്നീ​ട് വീ​ണ്ടും വി​ളി​ച്ച് 25 ല​ക്ഷം രൂ​പ​യെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ ഈ ​ന​മ്പ​റി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ കോ​ലാ​ര്‍ ജി​ല്ല​യി​ലാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​ലൂ​ര്‍ താ​ലൂ​ക്കി​ലെ കൂ​ര്‍​മ​ഹൊ​സ​ഹ​ള്ളി എ​ന്ന ഗ്രാ​മ​ത്തി​ലെ ഒ​രു വീ​ടാ​യി​രു​ന്നു ഇ​ത്.

കു​ട്ടി​യു​ടെ സു​ര​ക്ഷി​ത​ത്വം മു​ന്‍​നി​ര്‍​ത്തി നേ​രി​ട്ടു​ള്ള ഓ​പ്പ​റേ​ഷ​ന് മു​തി​രാ​തെ കോ​ലാ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം വീ​ടും അ​വി​ടേ​ക്ക് പോ​യി വ​രു​ന്ന​വ​രും പോ​ലീ​സി​ന്‍റെ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സം​ഘാം​ഗ​ങ്ങ​ള്‍ ഉ​റ​ക്ക​ത്തി​ലാ​യി​രി​ക്കു​മ്പോ​ള്‍ കഴിഞ്ഞ ദിവസംപു​ല​ര്‍​ച്ചെ പോ​ലീ​സ് വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി കു​ട്ടി​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ദ​ക്ഷി​ണ​ ക​ന്ന​ഡ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​എ​ല്‍. ല​ക്ഷ്മി​പ്ര​സാ​ദും കോ​ലാ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കാ​ര്‍​ത്തി​ക് റെ​ഡ്ഡി​യും ഓ​പ്പ​റേ​ഷ​ന് നേ​തൃ​ത്വം ന​ല്‍​കി. കു​ട്ടി​യെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് കൈ​മാ​റി.

ബി​ജോ​യി​യു​ടെ​യും ശാ​രി​ത​യു​ടെ​യും ബി​സി​ന​സ് ഇ​ട​പാ​ടു​ക​ളും കു​ടും​ബ​പ​ശ്ചാ​ത്ത​ല​വും കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ആ​രെ​ങ്കി​ലു​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​ഘാം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. രണ്ടു പതിറ്റാണ്ടു മുൻപ് മലയാളത്തിലിറങ്ങിയ സിദ്ദിഖ് ലാലിന്റെ റാംജിറാവു സ്പീക്കിങ് എന്ന സിനിമയെ അനുസ്മരിക്കുന്ന രംഗങ്ങളാണ് മംഗളുരിൽ അരങ്ങേറിയത്.

English summary
A tem kidnapped 10 year old boy from Kannur, police arrested the accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X