കണ്ണൂര്‍- കൂത്തുപറമ്പ് റോഡിലെ യാത്രാദുരിതത്തിന് താല്‍ക്കാലിക പരിഹാരം
പെരളശേരി: കണ്ണൂര്‍, കൂത്തുപറമ്പ്,പിണറായി, പാറപ്രം ഭാഗത്തും നിന്നും വരുന്ന വാഹനങ്ങള്‍ കണ്ണൂര്‍ കൂത്തുപറമ്പ് സംസ്ഥാനപാതയില്‍ നിര്‍മാണം നടന്നുവരുന്ന മൂന്നാം പാലം വഴി ഞായറാഴ്ച രാവിലെ മുതല്‍ കടത്തിവിട്ടുതുടങ്ങി. പൊതുമരാമത്ത് വിഭാഗം(ബ്രിഡ്ജസ്)അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജി.എസ്.ജ്യോതിയുടെ നിര്‍ദ്ദേശപ്രകാരം ട്രയല്‍ റണ്‍ നടത്തുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. ഇന്ന് മുതല്‍ ഇതുവഴി വാഹനഗതാഗതം അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
ട്രയല്‍ റണ്‍ ഫലപ്രദമായാല്‍ തുടര്‍ന്നും ചരക്കുവാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ ഇതുവഴി കടന്നു പോകാന്‍ അവസരം ഒരുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. മൂന്നാംപാലം വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തി കഴിഞ്ഞ ഫെബ്രുവരിയിലാണ് തുടങ്ങിയത്. അവസാനഘട്ട പ്രവൃത്തിയായ പാലത്തിലേക്ക് കയറാനുള്ള റോഡില്‍ മണ്ണ് നിറക്കലും,കൂത്തുപറമ്പ്
ഭാഗത്ത് നിന്നും സമാന്തരറോഡിലേക്ക് കയറുന്ന സ്ഥലത്തുള്ള പാര്‍ശ്വഭിത്തിയുടെ നിര്‍മാണവും കഴിഞ്ഞ ദിവസം പൂര്‍ത്തിയായിട്ടുണ്ട്. പാലത്തിന്റെ കൈവരികള്‍ കോണ്‍ക്രീറ്റ് കൊണ്ടാണ് നിര്‍മിച്ചത്.
മഴ കുറഞ്ഞാലുടന്‍ ടാറിങ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ട്രയല്‍ റണ്ണിന്റെ ഭാഗമായി ഈ റൂട്ടിലൂടെ താല്‍ക്കാലികമായി വാഹനങ്ങള്‍ കടത്തിവിടുന്നത് യാത്രക്കാര്‍ക്ക് ആശ്വാസകരമായിട്ടുണ്ട്.കൂത്തുപറമ്പ- കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചാലയില്‍ നിന്നും മൂന്നുപെരിയയില്‍ നിന്നും വഴിതിരിഞ്ഞ് ഏറെകിലോമീറ്റര്‍ ചുറ്റിവളച്ചാണ്് സഞ്ചരിച്ചിരുന്നത്. നിത്യേനെ സ്വകാര്യബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് കണ്ണൂര്‍-സംസ്ഥാനപാതയിലെ മൂന്നാംപാലം വഴി സഞ്ചരിച്ചിരുന്നത്. അഞ്ചുമാസം മുന്‍പെ തുടങ്ങിയ പ്രവൃത്തിപൂര്‍ത്തീകരിക്കാത്തതില്‍ പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും പ്രതിഷേധമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാകലക്ടര്‍ എസ്. ചന്ദ്രശഖര്‍ സ്ഥലം സന്ദര്‍ശിക്കുകയും അടിയന്തിരമായി നിര്‍മാണം പൂര്‍ത്തീകരിച്ചു ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കണമെന്ന് പൊതുമരാമത്ത് വിഭാഗത്തോടും കരാറുകാരനോടും ആവശ്യപ്പെടുകയായിരുന്നു. വലിത തോടിന് സമാന്തരമായി താല്‍ക്കാലിക റോഡുണ്ടാക്കിയത് കനത്ത മഴയില്‍ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യമുണ്ടാക്കിയിരുന്നു.
ഹലോ നിങ്ങള്‍ അന്വേഷിക്കുന്ന ഞാന്‍ ഇവിടെയുണ്ട്..പുതിയ ചിത്രവുമായി അമൃത സുരേഷ്
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് പെരളശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാംപാലം.മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണിത്. ഇതിന് തൊട്ടടുത്തായി എളവന റോഡരികില്‍ മറ്റൊരുപാലം കൂടി ജീര്‍ണാവസ്ഥയിലുണ്ട്. ഇൗ രണ്ടുപാലം കൂടിയാണ് പുനര്‍നിര്‍മിക്കാന്‍ കിഫ്ബി ഫണ്ടില്‍ തുക വകയിരുത്തിയത്. രണ്ടാമത്തെ പാലത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications