Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കാട്ടാനചവിട്ടിക്കൊന്നു

anaikatti-

ഇരിട്ടി: കണ്ണൂരിന്റെ മലയോര മേഖലയില്‍ ഒരു ജീവന്‍ കൂടി കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞു. ഇരിട്ടി മേഖലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആറളം ഫാമില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ പത്താം ബ്ലോക്കിലെ രഘുവാണ് (43)അതിദാരുണമായി കൊല്ലപ്പെട്ടത്. വെളളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

വിറക് ശേഖരിക്കാനായി പോയ ആദിവാസി യുവാവാണ് കൊല്ലപ്പെട്ടത്. ഒരു സംഘമായാണ് ഇവര്‍ വിറക് ശേഖരിക്കാനായി പോയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്‍നിരയിലായിരുന്നു രഘു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുവിനെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയല്‍ നിന്നും പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടു പോയി.

ഇതിനകം ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിലായി 12 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറു കണക്കിനാളുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാട്ടാന ശല്യം അതിരൂക്ഷമായിട്ടും വനം വകുപ്പ് ഇടപെട്ടില്ലെന്ന പരാതി ആറളത്തെ ജനങ്ങള്‍ക്കുണ്ട് ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നതില്‍ ഭൂരിഭാഗവും. ഇവിടെ കാട്ടാന ശല്യം ഒഴിവാക്കുന്നതിനായി ആന മതില്‍ നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും യാഥാര്‍ത്ഥ്യമായിട്ടില്ല. നേരത്തെ വനംവകുപ്പ് മുന്‍കൈയ്യെടുത്ത് ആറളം ഫാമില്‍ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തിയിരുന്നുവെങ്കിലും വീണ്ടും തിരിച്ചുവരികയായിരുന്നു.

കാട്ടാനക്കൂട്ടം ആറളം ഫാമില്‍ തമ്പടിച്ചതു കാരണം ഫാം അടച്ചുപൂട്ടിലിന്റെ വക്കിലാണ്. തെങ്ങ്, കവുങ്ങ്, കശുമാവ് എന്നിവയൊക്കെ കാട്ടാനനശിപ്പിച്ചിട്ടുണ്ട്. കാട്ടാന ഭയത്തെ തുടര്‍ന്ന് ഫാം തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുളളത്. കനത്ത സാമ്പത്തിക നഷ്ടം കാരണം ഫാമിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരിക്കുകയാണ്. സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ കഴിഞ്ഞ ആറുമാസക്കാലമായി ഫാം തൊഴിലാളികള്‍ക്ക് ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നതില്ല. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ഫാം തൊഴിലാളികളില്‍ ഭൂരിഭാഗവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+