കണ്ണൂരിൽ മോഷണ ശ്രമത്തിനിടെ ചരക്കുലോറി ഡ്രൈവറെ കുത്തിക്കൊന്നു
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ചരക്കുലോറി ഡ്രൈവറെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തി. കേളകം കണിച്ചാർ പൂളക്കുറ്റി സ്വദേശി വടക്കെ ത്ത് വിഡി ജിന്റോയാണ് (39) കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജിന്റോവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ പി എം ബിനുമോഹനും സംഘവും പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മോഷണശ്രമം തടഞ്ഞതിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലിസ് സംശയിക്കുന്നു.

പ്രതികളെ കണ്ണൂർ ടൗൺ പൊലിസ് സ്‌റ്റേഷനിൽ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. തിങ്കളാഴ്ച്ച പുലർച്ചെ കണ്ണൂർ നഗരത്തിലുണ്ടായ കൊലപാതകം നഗരവാസികളെ ഞെട്ടിച്ചിരിക്കുകയാണ് നഗരത്തിൽ പൊലിസ് രാത്രി സുരക്ഷ ഏർപ്പെടുത്തണമെന്നാണ് ആവശ്യം ശക്തമായിരിക്കുകയാണ്. മോഷണ ശ്രമത്തിനിടെയാണ് ജിന്റോ കൊല്ലപെടുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇയാളുടെ ദേഹത്ത് നിരവധി മുറിവുകളുണ്ട്. തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം.
കണ്ണൂർ മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതായിരുന്നു ജിന്റോ . നെഞ്ചിനും വയറിനു മേറ്റ ആഴത്തിലുള്ളകുത്താണ് മരണകാരണമായത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് 'കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയം, കണ്ണൂർ ടൗൺ പൊലിസ് , അസി. പൊലിസ് കമ്മിഷണറുടെ കാര്യാലയം, ക്രൈംബ്രാഞ്ച് ഓഫിസ് എന്നിവടങ്ങളിൽ നിന്നും ഏതാണ്ട് 100 മീറ്റർ അകലെയാണ് അതിദാരുണമായ കൊലപാതകം നടന്നത്.
നാലു ദിവസം മുൻപാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ ബോഗികൾക്ക് തീ കൊളുത്തിയത്. ഇതിലെ സുരക്ഷാവീഴ്ച്ചയെ കുറിച്ചുള്ള ആരോപണം ശക്തമാകുന്നതിനിടെയാണ് മറ്റൊരു സംഭവം.












Click it and Unblock the Notifications