പയ്യാമ്പലം പളളിയാംമൂലയില്‍ കടലില്‍ കുളിക്കുന്നതിനിടെ യുവാവ് തിരയില്‍പ്പെട്ടു മരിച്ചു
കണ്ണൂര്‍: സുഹൃത്തുക്കളോടൊപ്പം പയ്യാമ്പലംപള്ളിയാംമൂലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍ പെട്ടു മരിച്ചു. ഞായറാഴ്ച്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. പയ്യാമ്പലം പള്ളിയാംമൂല സരോവരം വീട്ടില്‍ സുരേഷ്-സ്വപ്‌ന ദമ്പതികളുടെ മകന്‍ വിഘ്‌നേഷാ (23)ണ് അതിദാരുണമായി മരിച്ചത്.
നീന്തുന്നതിനിടെ കടലിലെ തിരയിലെ ചുഴിയില്‍ പെട്ട വിഘ്‌നേഷിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചുഴിയില്‍ നിന്നും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ: അമയ.സഹോദരന്‍: വിഷ്ണു.പയ്യാമ്പലം ബീച്ചില്‍ ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്നാണ് പളളിയാംമൂല. പയ്യാമ്പലത്തും പരിസരങ്ങളിലും കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ടു മരണമടഞ്ഞത് നിരവധിയാളുകളാണ്. മൂന്നു മാസം മുന്‍പ് പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കര്‍ണാടക സ്വദേശിയായ യുവാവ് മരണമടഞ്ഞിരുന്നു. വിനോദസഞ്ചാരത്തിലെ അംഗമായ യുവാവാണ് കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അതിശക്തമായ ഒഴുക്കില്‍പ്പെട്ടു മരിച്ചത്.
പയ്യാമ്പലത്ത്‌ലൈഫ് ഗാര്‍ഡുമാരുമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും രണ്ടു കിലോമീറ്റര്‍ ഇപ്പുറമുളള പളളിയാം മൂലയില്‍ ഇവരുടെ സാന്നിധ്യമുണ്ടാകാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.മുന്നറിയിപ്പു ബോര്‍ഡുകളോ മറ്റു സുരക്ഷാസംവിധാനങ്ങളോയില്ലാത്തപളളിയാംമൂലവിനോദസഞ്ചാരികള്‍ക്കു മാത്രമല്ലപ്രദേശവാസികള്‍ക്കും അപകടക്കെണിയൊരുക്കുകയാണ്.
നിരവധി ബീച്ച് റിസോര്‍ട്ടുകളും ത്രീസ്റ്റാര്‍ ഹോട്ടലുകളും ഇവിടെ റോഡരികില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെക്ക് വരുന്ന വിനോദസഞ്ചാരികള്‍ കടലില്‍ കുളിക്കാനിറങ്ങുമ്പോള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.അവരവരുടെ ഭാഗ്യം കൊണ്ടുമാത്രമാണ് പലരുംരക്ഷപ്പെടുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രശസ്ത നീന്തല്‍ വിദഗ്ദ്ധനായ ചാള്‍സന്‍ ഏഴിമലയുടെ നേതൃത്വത്തിലുളള ലൈഫ് ഗാര്‍ഡുമാര്‍ പയ്യാമ്പലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആള്‍ക്ഷാമം രൂക്ഷമാണ്.












Click it and Unblock the Notifications