ചാറ്റിങ്ങിന്റെ പേരില്‍ തര്‍ക്കം; കണ്ണൂരില്‍ കുത്തേറ്റ് യുവാവ് മരിച്ചു
കണ്ണൂര്‍: മൊബൈല്‍ ചാറ്റിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂല്‍ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈല്‍ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സാജിദ് എന്നയാളാണ് ഹാഷിമിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. കുത്തിയ സാജിദിനായി പഴയങ്ങാടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.



Click it and Unblock the Notifications