ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 16കാരിയെ ബിയർ നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
തളിപറമ്പ് : സോഷ്യൽ മീഡിയ വഴി പ്രണയക്കെണിയിൽ വീഴ്ത്തിയ പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ എം ഷമിലിനെ (38) യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ട ഷമിൽ കുട്ടിയെ പ്രണയം നടിച്ചു പ്രലോഭിപിക്കുകയും വീട്ടിൽ നിന്നും രഹസ്യമായി വിളിച്ചിറക്കി ബൈക്കിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ഒരു ബാറിൽ നിന്നും ബിയർ വാങ്ങി നിർബന്ധിപ്പിച്ചു കഴിപ്പിച്ചു. ഇതോടെ അവശ നിലയിലായ പെൺകുട്ടിയെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
രണ്ടു ദിവസമായി പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പീഡന വിവരം പുറത്തുവന്നത്. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications