Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ മയക്കുമരുന്നുമായി പിടിയിലായ യുവാവ്‌ റിമാന്‍ഡില്‍

കണ്ണൂര്‍: തലശേരി നഗരത്തില്‍ വന്‍ ലഹരി മരുന്ന് ശേഖരവുമായി പിടിയിലായ യുവാവിനെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍നടപടികള്‍ക്കായി ഇയാളെ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. 950 ഗ്രാം ഹാഷിഷ് ഓയിലും 30 ഗ്രാം എം.ഡി.എം.എയും ആണ് പിടികൂടിയത്.

ബുധനാഴ്ച്ച രാത്രി പതിനൊന്നുമണിയോടെ എന്‍.സി.സി റോഡിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് മാരക മയക്കുമരുന്നുമായി എടക്കാട് സ്വദേശി റഫീഖിനെ (36) പൊലീസ് അറസ്റ്റു ചെയ്തത്. പിടികൂടിയ ലഹരി വസ്തുക്കള്‍ക്ക 10ലക്ഷം രൂപയിലേറെ വില വരും. തലശേരി നഗരം കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പന നടത്തിവരികയാണ് റഫീഖെന്ന് പൊലീസ് പറഞ്ഞു.

knr11

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.പി അരുണ്‍ കെ.പവിത്രന്‍ , ഇന്‍സ്‌പെക്ടര്‍ എം. അനില്‍, എസ്.ഐ സജീഷ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി മരുന്ന് ശേഖരം പിടികൂടയത്. അടുത്ത കാലത്ത് കണ്ണൂര്‍ ജില്ലയില്‍ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിതെന്ന് പൊലിസ് പറഞ്ഞു. എ.എസ്.പിയുടെ സ്‌ക്വാഡിലെയും ലഹരി വിരുദ്ധ സ്‌ക്വാഡിലെയും അംഗങ്ങളായ റാഫി അഹമ്മദ്, മഹിജന്‍, ശ്രീജേഷ്, സുജേഷ്, മിഥുന്‍, ഹിരണ്‍ എന്നീ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇതിനിടെ ന്യൂമാഹി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പുളിയന്‍ പീടികയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും15.78 ഗ്രാം തൂക്കം വരുന്ന എം. ഡി. എം. എ പിടികൂടിയ സംഭവത്തില്‍ പൊലിസ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. അറവിലകത്ത് പാലം ഭാഗത്തേക്ക് പോകുന്ന റോഡില്‍ ജങ്ഷനില്‍ നിന്നും മാറി ഇടവഴിയില്‍ കയറ്റിനിര്‍ത്തിയിട്ടതായിരുന്നുകാര്‍.

പൊലീസ് പരിശോധനയ്ക്കിടെ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. പൊലിസ് പുറകെ പിന്‍തുടര്‍ന്ന് ഓടിയെങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് കാര്‍ പരിശോധിച്ചപ്പോള്‍ കാറിനുളളിലെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച ബാഗില്‍ നിന്നും എം.ഡി. എം. എ കണ്ടെടുക്കുകയായിരുന്നു.

തുടര്‍ന്ന് കാര്‍ കസ്റ്റഡിയിലെടുക്കുകയും തിരിച്ചറിയാത്ത പ്രതികള്‍ക്കെതിരെ എന്‍.ഡി.പി. എസ് ആക്ടുപ്രകാരം പൊലിസ് കേസെടുക്കുകയും ചെയ്തു. കണ്ണൂര്‍സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പനയും തടയുന്നതിനായി കണ്ണൂര്‍ സിറ്റി പൊലീസ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+