ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കബളിപ്പിച്ച തൃശുര് സ്വദേശിയായ യുവാവ് അറസ്റ്റില്‍
പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയില്‍ പെരുകുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ സൈബര്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നിരവധി കവര്‍ച്ചാ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയിലൂടെ ജോലി വാഗ്ദാനം നല്കി കരിവെള്ളൂര്‍ സ്വദേശിയുടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതിയെയാണ് തൃശ്ശൂരില്‍ വെച്ച് പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
തൃശ്ശൂര്‍ കുമാരനെല്ലൂര്‍ പരത്തിപ്പാറ സ്വദേശി സിഎം.യാസിര്‍(22)നെ യാണ് പയ്യന്നൂര്‍ ഡിവൈഎസ്പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ സി സനീദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എജി അബ്ദുള്‍ ജബ്ബാര്‍, മുകേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കരിവെള്ളൂര്‍ പെരളം യുപി സ്കൂളിന് സമീപത്തെ പി സന്ദീപ് ആണ് തട്ടിപ്പിനിരയായത്.

ഓണ്‍ലൈന്‍ ട്രാന്സാക്ഷന് വഴി 2,86,500 രൂപയാണ് പ്രതി തട്ടിയെടുത്തത്. പരാതിയില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. +6281542498942 എന്ന വാട്സാപ്പ് നമ്പറില്‍ നിന്നും പാര്‍ടൈം ബിസിനസിലൂടെ കൂടുതല്‍ പണം സമ്പാദിക്കാമെന്ന സന്ദേശമയച്ചാണ് തട്ടിപ്പിന് തുടക്കം. പിന്നീട് ദീപന്‍ഷി നഗര്‍ എന്ന ടെലഗ്രാം ഐഡിയിലൂടെ https://indiafx.me എന്ന സൈറ്റില്‍ കയറി വിവിധ ടാസ്കുകള് നല്കി രണ്ടു ദിവസത്തിനുള്ളില്‍ പരാതിക്കാരന്റെ 2,86,500 രൂപയാണ് തട്ടിയെടുത്തത്.
ടാസ്കുകള് പൂര്‍ത്തീകരിച്ചതിന് ശേഷം ലാഭമോ നല്കിയ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഞായറാഴ്ച്ച രാത്രിയോടെ എറണാകുളത്ത് പോലീസ് പിടിയിലായ പ്രതിയെ പയ്യന്നൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഉത്തരേന്ത്യ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാഫിയാ സംഘത്തിലെ കണ്ണിയാണ് യാസിറെന്ന് പൊലിസ് പറഞ്ഞു.
ഇയാള്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റു തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയാണെന് സൈബര്‍ പൊലിസ് പറഞ്ഞു. ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു കബളിപ്പിക്കുന്ന സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കണ്ണൂര്‍ സൈബര്‍ പൊലിസ് അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications