ബംഗ്‌ളൂരില്‍ നിന്നും എം.ഡി. എം. എ ടൂറിസ്റ്റ് ബറസില്‍ കടത്തുകയായിരുന്ന യുവാവ് എക്‌സൈസ് പിടിയില്‍
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊക്കിലങ്ങാടിയില്‍ വാഹന പരിശോധക്കിടെയാണ് പ്രതി പിടിയിലായത് . പ്രതിയില്‍ നിന്നും 29 ഗ്രാം എം ഡി എം എ പിടികൂടി.

തലശേരി:ബംഗ്‌ളൂരില്‍നിന്നും ടൂറിസ്റ്റു ബസില്‍ കടത്തവേ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍ . എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലൂരുവില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി എം എ യുമായാണ് യുവാവിനെ പിടികൂടിയത്‌ചൊക്ലി ഒളവിലം സ്വദേശി ജാസിമിനെ (33) യാണ് കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ഷാജി അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊക്കിലങ്ങാടിയില്‍ വാഹന പരിശോധക്കിടെയാണ് പ്രതി പിടിയിലായത് . പ്രതിയില്‍ നിന്നും 29 ഗ്രാം എം ഡി എം എ പിടികൂടി. ബംഗ്ലരുവില്‍ നിന്നും ശനിയാഴ്ച രാവിലെ എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൂത്തുപറമ്പ് എക്‌സൈസ് ഓഫീസില്‍ ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം എംഡിഎംഎ കൈവശം വെച്ച കേസ്സുമുണ്ട്. നിരവധി തവണ ഇയാള്‍ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. മയക്കുമരുന്നുകള്‍ വ്യാപകമായി എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവാവ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളിലൊരാളാണ് വലയിലായത് . അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ സന്തോഷ്, , പ്രിവന്റീവ് ഓഫീസര്‍ അശോകന്‍ കല്ലോറാന്‍ ,പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനീഷ് കുമാര്‍ പി ,, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റോഷിത്ത് പി , ബിജേഷ് എം , ബിനീഷ് എ എം ., എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ജലീഷ് പി , പ്രസന്ന എം.കെ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
എം ഡി എം എ 10 ഗ്രാമിന് മുകളില്‍ കൈവശം വെച്ചാല്‍ 10 - 20 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ വടകര സ്‌പെഷ്യല്‍ എന്‍ ഡി പി എസ് കോടതിയില്‍ നടക്കും.












Click it and Unblock the Notifications