Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വിദ്യാത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ റിമാന്‍ഡില്‍

കണ്ണൂര്‍: കണ്ണൂരില്‍ വാച്ച് ദി ചില്‍ഡ്രന്‍ പദ്ധതിയുമായി പൊലിന്കറങ്ങി നടക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ നഗരം അരിച്ചു പൊറുക്കി കൊണ്ടിരിക്കവെ വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ യുവാവ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു.

കണ്ണൂര്‍ നഗരത്തിലെ പ്‌ളാസയില്‍ റോഡിലൂടെ നടന്ന് പോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് കൈക്ക് കടന്ന് പിടിച്ച് കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. നേരത്തെ മയക്കുമരുന്ന് കേസിലെ പ്രതിയെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്യു. കുറുവ സ്വദേശി മുഹമ്മദ് ഷരീഫ് (36) ആണ് റിമാന്‍ഡിലായത്. പോക്‌സോ കേസിലാണ് ഈയാളെ അറസ്റ്റു ചെയ്തത്.

knr new

ബുധനാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. പ്‌ളാസ എസ്ബിഐ ബസ് സ്റ്റോപ്പില്‍ ബസ്സിറങ്ങി സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന ്േ വിദ്യാര്‍ഥിനിയുടെ സമീപത്ത് കാര്‍ നിര്‍ത്തിയ പ്രതി പേര് ചോദിക്കുകയായിരുന്നു.എന്തിനാണു പേര് ചോദിക്കുന്നതെന്ന് ചോദിച്ച് വിദ്യാര്‍ഥിനി നടന്ന് പോയപ്പോള്‍ സ്‌കൂളിലേക്കുള്ള വഴിയില്‍ കാറിന്റെപിന്‍വശത്തെ ഡോര്‍ തുറന്ന് നിര്‍ത്തിയിടുകയും പെണ്‍കുട്ടി അടുത്ത് എത്തിയപ്പോള്‍ കൈയില്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയും ആയിരുന്നു.

വിദ്യാര്‍ഥിനി കുതറി മാറി ബഹളം വച്ച് ഓടി സ്‌കൂളിലെത്തി അധ്യാപകരോട് വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ വനിതാ സെല്ലില്‍ വിവരം അറിയിച്ചു. വനിതാ സെല്ലിലെ പോലീസ് സ്‌കൂളില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി എടുക്കുകയും ടൗണ്‍ എസ്എച്ച്ഒ ബിനു മോഹന്റെ നേതൃത്വത്തില്‍ സമീപത്തെ സിസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ കണ്ടെത്തുകയും ആയിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ യഥാര്‍ത്ഥ ആര്‍സി ഉടമ സ്ഥലത്തില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് കാര്‍ ഉപയോഗിക്കുന്നത് കുറ്റാരോപിതനാണെന്ന് തിരിച്ചറിയുകയായിരുന്നു. ആര്‍.സി ഉടമ കാര്‍ പ്രതിക്ക് വിറ്റിരുന്നുവെങ്കിലും ആര്‍.സി മാറ്റിയിരുന്നില്ല. പ്രതി നേരത്തെ എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് പൊലിസ് അറിയിച്ചു.കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനു മോഹന്റെ നേതൃത്വത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ സി.സി.ടി.വി ക്യാമറാദൃശ്യത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞു പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+