കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെമാൽ പാഷ സംസാരിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെയും ജമാത്തെ ഇസ്ലാമിയുടെയും അംബാസിഡറിനെപ്പോലെ: എഎ റഹീം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവേദിയിൽ വിമർശനമുന്നയിച്ചതിനു പുറകെ മുൻ ഹൈക്കോടതി റിട്ട ജസ്റ്റിസ് കെമാൽ പാഷക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഡി വൈഎഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ എ റഹീം രംഗത്തെത്തി. ദില്ലി അക്രമസംഭവങ്ങളില്‍ അപലപിക്കുന്നതിനായി സംഘപിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ജസ്റ്റിസായ കമാൽ പാഷയ്ക്കു അഭിപ്രായം പറയാൻ കഴിയുന്നത് ഇതുകേരളമായത് കൊണ്ടാണെന്നും പോപ്പുലർ ഫ്രണ്ടിന്റെയും ജമാ അത് ഇസ്ലാമിയുടെയും ബ്രാൻഡ് അംബാസിഡർ ആയി കമാൽ പാഷ അധഃപതിച്ചെന്നും റഹിം ആരോപിച്ചു.

വികസന സെമിനാറിലും പോര്: സർക്കാരിനെതിരെ കോര്‍പ്പറേഷന്‍ കോർപറേഷൻ ഭരണ സമിതി!! വികസന സെമിനാറിലും പോര്: സർക്കാരിനെതിരെ കോര്‍പ്പറേഷന്‍ കോർപറേഷൻ ഭരണ സമിതി!!

മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ച് കെമാൽ പാഷ തെറ്റിദ്ധരണ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കേരളത്തിൽ സംഘ് പരിവാറിനകത്തുള്ള സെൻകുമാറിന്റെ വേഷം കെട്ടിയാടുകയാണ് കെമാൽ പാഷ. ഇരുവരും ഇരുന്ന പദവിയെ ഇടിച്ചു താഴ്ത്തുകയാണ്. ഗാലറിയിലെ കയ്യടിക്ക് വേണ്ടിയാണ് ഇങ്ങനെ ഇവർ പെരുമാറുന്നതെന്നും റഹീം പറഞ്ഞു.

aarahimnew-

ദില്ലിയിലെ അക്രമ സംഭവങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് കാൽ ടെക്സിലെ യൂത്ത് സെന്ററിൽ നിന്നും ആരംഭിച്ച് കെഎസ്ആർടിസി കോംപ്ലസിൽ നഗര പ്രദിക്ഷണത്തിനു ശേഷമാണ് സമാപിച്ചു. ദില്ലി കലാപം തടയാൻ തയാറാവാത്തതിൽ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. പ്രതിഷേധ പൊതുയോഗം എം എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ വി കെ സനോജ്, ഷാജിർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

English summary
AA Rahim criticises Kemal Pasha over his statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X