• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിഎസ്സി റാങ്ക് ഹോൾഡേഴ്സ് സമരം ഡിവൈഎഫ്ഐ ഏറ്റെടുക്കില്ല: എ എ റഹീം

  • By Desk

കണ്ണൂർ: സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് പട്ടികയിലുള്ളവർ നടത്തുന്ന സമരം ഏറ്റെടുക്കാൻ തൽക്കാലം ഡി.വൈ.എഫ് ഐ ഉദ്യേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം. സമരം ഏറ്റെടുത്താൽ ഹൈജാക്ക് ചെയ്തുവെന്ന ആരോപണം ഡി.വൈ.എഫ്.ഐക്കു നേരെ ഉയരും. എന്നാൽ ഉദ്യോഗർത്ഥികളുമായി ഈ വിഷയം സംസാരിക്കാൻ ഡി.വൈ എഫ് ഐ യെന്നും സന്നദ്ധമാണ്. സംഘടനയിലുള്ള വിശ്വാസം കൊണ്ടാണ് റാങ്ക് ഹോൾഡേഴ്സ് നേതാക്കൾ വന്നു തങ്ങളെ കാണുന്നതെന്നും റഹീം പറഞ്ഞു.

പുതിയ സാങ്കേതിക മികവില്‍ സംസ്ഥാനത്ത് ആദ്യത്തെ പാലം, പാലത്തിങ്ങല്‍ പാലം നാടിന് സമര്‍പ്പിച്ചു

തൊഴിലന്വേഷകരായ ഉദ്യോഗാർത്ഥികൾക്കൊപ്പം എന്നും നിന്ന പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ. ഇവിടെയും അതിനു മാറ്റമുണ്ടാവില്ല. നേരത്തെ എൽ.ഡി ക്ളർക്ക് തസ്തികയിൽ തീരെ നിയമനം നടക്കാത്തതിനാൽ കഴിഞ്ഞ യു.ഡി.എഫ് കാലത്ത് ഡി.വൈ.എഫ് ഐ ഇടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴതിന് വ്യത്യാസമുണ്ട്. എൽ.ഡി.എഫ് സർക്കാർ നിയമനം നടത്തിയ സർക്കാരാണെന്നും പി.എസ്.സി ലിസ്റ്റിലുള്ളവരിൽ മുഴുവൻ പേർക്കും ജോലി കൊടുക്കുന്നതിനായി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് ഒരിക്കലും പ്രായോഗികമല്ലെന്നും റഹീം കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

തലസ്ഥാനത്ത് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിൽ നുഴഞ്ഞുകയറി പരക്കെ അക്രമമഴിച്ചു വിടാൻ യുത്ത് കോൺഗ്രസ് ശ്രമിക്കുകയാണ്.

യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ട് കോൺഗ്രസ് എം.എൽ.എമാർ സെക്രട്ടറിയേറ്റിനു മുൻപിലെ സമര പന്തലിൽ നിരാഹാരമിരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്ന് സംശയികേണ്ടിയിരിക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും ഗുണ്ടകളെ ഖദർ ധരിപ്പിച്ച് തിരുവനന്തപുരത്ത് എത്തിച്ചു കൊണ്ട് ചോര പുഴയൊഴുക്കാനാണ് ശ്രമം.

സംഘർഷമുണ്ടായാൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉത്തരവാദി. ക്ലാസ് മേറ്റ് സിനിമയിലെ സതീശൻ കഞ്ഞിക്കുഴിയെപ്പോലെയാണ് കോൺഗ്രസി പ്പോൾ സമരം നടത്തുന്നത്. ഇതൊക്കെ കാലഹരണപ്പെട്ടതാണെന്ന് ഇനിയെങ്കിലും കോൺഗ്രസ് എം.എൽ എ മാർ മനസിലാക്കണം. രാഷ്ട്രീയ ദുഷ്ടലാക്കോടെ കോൺഗ്രസ് സമരത്തിൽ നുഴഞ്ഞുകയറി അക്രമമഴിച്ചു വിടാനുള്ള നീക്കം ജനം തിരിച്ചറിയുക തന്നെ ചെയ്യും. വരുന്ന തെരഞ്ഞെടുപ്പിൽ പത്ത് വോട്ടുകൾ അധികം കിട്ടാനുള്ള കളികളാണ് കോൺഗ്രസ് കളിക്കുന്നത്.

സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളോട് തുറന്ന സമീപനമാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിക്കുന്നത്. ഈ കാര്യത്തിൽ ഒളിച്ചു കളിയുടെ പ്രശ്നമില്ല. എന്നാൽ നിയമന വിഷയത്തിൽ പ്രായോഗികമായ കാര്യങ്ങൾ ചെയ്യാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. റാങ്ക് ലിസ്റ്റിന്റെ വലുപ്പമനുസരിച്ച് പുതിയ തസ്തികൾ സൃഷ്ടിക്കുകയെന്നത് പ്രായോഗികമല്ല സമരക്കാരുടെ വിഷയങ്ങളിൽ ഇടപെടാൻ ഡി.വൈ.എഫ്.ഐ എപ്പോഴും സന്നദ്ധമാണ്. ഈ വിഷയം ഉയർത്തി കഴിഞ്ഞ ദിവസം റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും നല്ല രീതിയിലാണ് ഇവരുമായുള്ള ചർച്ച മുൻപോട്ടു പോയതെന്നും റഹിം പറഞ്ഞു. എന്നാൽ സമരം ചെയ്യുന്നവരിൽ ഒരു വിഭാഗത്തിന് മറ്റു ലക്ഷ്യങ്ങളുണ്ടെന്നു താൻ നേരത്തെ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായും റഹിം പറഞ്ഞു.

English summary
AA Rahim on PSC rank holders protest in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X