സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു; മലയാളി സ്ത്രീയെ തട്ടിക്കൊണ്ട് പോയി ക്രൂരപീഡനം
കണ്ണൂർ; മലയാളിയായ സ്ത്രീയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. പഴനിയിൽ തീർത്ഥാടത്തിന് പോയ സ്ത്രീയെ ആണ് അതിക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജൂൺ 19 നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

നടി മമതയുടെ പുത്തൻ ലുക്ക്... വൈറലായി പുതിയ ഫോട്ടോകൾ
പാലക്കാട് നിന്നാണ് സ്ത്രീയും ഭർത്താവും പഴനിയിലേക്ക് ട്രെയിനിൽ പോയത്. അവിടെ എത്തി ഉച്ചയ്ക്ക് ഒരു ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഭാര്യയെ എതിരെ വശത്തെ റോഡിൽ നിർത്തി പോയപ്പോൽ മൂന്നംഗ സംഘമെത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
രക്ഷിക്കാൻ പോയ തന്നെ ലോഡ്ജ് ജീവനക്കാരും ഗുണ്ടകളും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് ഭർത്താവ് പറയുന്നു. ഇതിനിടയിൽ രാത്രി മുഴുവൻ ഭാര്യ ക്രൂരപീഡനത്തിനാണ് ഇരയായത്. പിറ്റേന്ന് രാവിലെ സ്ത്രീ ഗുണ്ടകളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.പിന്നാലെ പഴനി പോലീസിൽ പരാതിപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. അവർ ഭീഷണിപ്പെടുത്തിയതോടെ കേരളത്തുലേക്ക് മടങ്ങി.
നാട്ടിലെത്തി ഭയം കാരണം ആരോടും കാര്യങ്ങൾ വെളിപ്പെടുത്തിയില്ല. എന്നാൽ ഭാര്യയുടെ ആരോഗ്യസ്ഥിതി വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ആശുപത്രി അധികൃതർ പോലാസിനോട് വിവരം അറിയിച്ചെങ്കിലും ഇതുവരെ മൊഴിയെടുത്തില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ഫ്‌ളോറല്‍ സാരിയില്‍ സുന്ദരിയായി നടി ഭാവന; വൈറലായി ചിത്രങ്ങള്‍, കമന്റുമായി മറ്റ് താരങ്ങള്‍












Click it and Unblock the Notifications