• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വികസനവിരോധികളായ വി. എസിനെയും വി.എമ്മിനെയും കാശിയിലേക്കയക്കണമെന്ന് ആവശ്യം

  • By Desk

കണ്ണൂര്‍: വികസന വിരോധികളായ വി.എസിനേയും, വി.എം സുധീരനേയും കാശിക്കയക്കണമെന്ന് എ.പി അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു. തന്റെഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് അബ്ദുല്ലക്കുട്ടി ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് അബ്ദുള്ളക്കുട്ടിയിപ്പോള്‍. മോദി ഭക്തി മൂത്ത അബ്ദുള്ളക്കുട്ടി വാരണാസിയിലെ വികസനം നേരിട്ടു കണ്ടു ബോധ്യപ്പെടാന്‍ പോയത്. ബി. ജെ.പി നേതാക്കളുമായി ഈക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അവിടുത്തെ ബി.ജെ.പി നേതൃത്വവുമായി ബന്ധപ്പെട്ടു അബ്ദുള്ളക്കുട്ടിക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നു. വാരണാസിയില്‍ നിന്നുള്ള അബ്്ദുള്ളക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം: സാക്ഷാല്‍ കാശി വിശ്വനാഥന്റെ നാട്ടിലായിരുന്നു ഞാന്‍. പുരാതന ഹോളി സിറ്റിയില്‍, മോദിജിയുടെ മണ്ഡലമെന്ന നിലയില്‍ യു.പിയിലെ ശ്രദ്ധേയമായ വരാണസിയില്‍ കണ്ട അനുഭങ്ങളാണ് എഴുതുന്നത്.

മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ച നടന്നില്ല: ആരോപണങ്ങൾ തള്ളി മാണി സി കാപ്പൻ

സുഹൃത്തും ബി.ജെ.പി പ്രദേശിക നേതാവുമായ സന്ദീപ് സിംഗിന്റെ ഫാര്‍മസി കോളേജില്‍ വേള്‍ഡ് ഫാര്‍മസിസ്റ്റ് ദിന പരിപാടിയില്‍ അതിഥിയായിട്ടാണ് ചെന്നത്. ബി.പി.സി.എല്‍ മുന്‍ ചെയര്‍മാന്‍ ഡോ.എ.കെ ജയിന്‍ ഉദ്ഘാടകന്‍ ആയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനം കൊണ്ട് കൂടെ വന്ന സുഹൃത്ത് ഹസദിനും എനിക്കും സിറ്റി കണ്ട് കൊതി തീര്‍ന്നിട്ടില്ല. വരാന്‍ വൈകിപ്പോയല്ലോ എന്ന തോന്നലും ഉണ്ടായി. ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് പോയതും മുംബെയിലേക്ക് തിരിച്ചതുമായ രണ്ട് ഫ്‌ളൈറ്റിലും സീസണല്ലാഞ്ഞിട്ടും തിങ്ങിനിറഞ്ഞ യാത്രക്കാരുണ്ടായിരുന്നു ധാരാളം വിദേശികളും.

ശിവസന്നിധിയിലെ ദര്‍ശനത്തിലും, തെരുവിലും മറ്റും കണ്ട ടൂറിസ്റ്റുറ്റുകളുടേയും ഭക്തജനങ്ങളുടെയും ആവേശം കാശിയുടെ പ്രശസ്തി ലോകോത്തരമാണെന്ന് വിളിച്ചു പറയുന്നുണ്ട്. വരുണഅസ്സി നദികള്‍ക്കിടയലായത് കൊണ്ടാവാം വാരാണസി എന്ന പേര് ഈ നാടിന് വന്നതത്രേ. മോദിജി എംപിയായതോടെയാണ് പഴയ നഗരം സ്മാര്‍ട്ടായത്.രൂപവും ഭാവവും മാറിയത്. കഴിഞ്ഞ നാലര കൊല്ലത്തിനിടയിലാണ്. 34 റോഡുകള്‍ റിപ്പയര്‍ ചെയ്ത്, പഴകെട്ടിടങ്ങള്‍ പൊളിച്ചുനീക്കി മിക്ക റോഡുകളും വീതി കൂട്ടി ഡിവൈഡര്‍ ഉണ്ടാക്കി. ഹെറിറ്റേജ് സ്ട്രീറ്റ് ലൈറ്റ്‌സ്, പിന്നെ ഇലക്ട്രിക്ക് ലൈനുകള്‍ പരമാവധി അണ്ടര്‍ലൈനാക്കി, രണ്ട് സ്ഥലത്തായി 5 കെ.എം മീറ്റര്‍ ഫ്‌ളൈയോവറുകള്‍ പണിതു. (കാറിലിരുന്ന് ഞാന്‍ സഹദിനോട് ചോദിച്ചു എടാ പഹയാ... നമ്മള് വല്ല ചൈനീസ് ടൗണിലാണോ? ഉള്ളത് ! അവന്‍ കണ്ണ് മിഴിച്ച് ചിരിക്കുക മാത്രം ചെയ്തു).

നഗര കുരുക്കില്‍ നിന്ന് മാറി ഒന്നാം ഘട്ടം പൂര്‍ത്തിയായ റിംങ്ങ് റോഡ്, ഒരു ഡസന്‍ നവീകരിച്ച പാര്‍ക്കുകള്‍, അരക്കോടിയോളം ജനം തിങ്ങി പാര്‍ക്കുന്ന പൗരാണികനഗരത്തില്‍ സ്വീവേജ്‌സിസ്റ്റം ഇനിയും ശരിയാവാനുണ്ട്. 126 കമ്മ്യൂണിറ്റി ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്... എങ്കിലും പ്രശ്‌ന പരിഹാരം പൂര്‍ണ്ണമായി എന്ന അവകാശവാദമൊന്നുമില്ല. മാലിന്യങ്ങള്‍ മുക്തമാക്കി വാരണാസി ഇന്ന് സുന്ദരിയായിരിക്കുന്നു. സ്വഛ് ഭാരത് ഒരു ജനകീയ യത്‌നമാക്കിയാണ് വലിയ വിജയം നേടിയതത്രേ. നഗര ചുമരുകളെല്ലാം പ്രശസ്ത പ്രദേശിക ആട്‌സിറ്റുകള്‍ ചേര്‍ന്ന് വരച്ച പെയ്ന്റിങള്‍ വരെ പ്രധാനമന്ത്രി നേരിട്ട് മോണിറ്റര്‍ ചെയ്ത് ഉറപ്പു വരുത്തിയാണ്. എന്നറിഞ്ഞപ്പോള്‍ ആ വികസന നായകനോട് മതിപ്പു വര്‍ദ്ധിച്ചു.ഏറ്റവും ആദരവ് തോന്നുക. ക്ഷേത്ര കോറിഡോര്‍ വികസ പദ്ധതിക്കു വേണ്ടി ചുറ്റം തിങ്ങി താമസിപ്പിക്കുന്നവരെ ഒഴിപ്പിച്ചതാണ് ഒരു നേതാവിന്റെ ധീര നടപടി. 300 ല്‍ അധികം വീടുകളും കെട്ടിടങ്ങളും പൊളിച്ച് നല്ല തുക നഷ്ടപരിഹാരം കൊടുത്ത് മാറ്റി പുന:രധിവസിച്ചു.

അതിവേഗം പുരോഗമിക്കുന്ന പ്രവൃത്തി കണ്ടപ്പോള്‍ വികസന വിരോധികളായ വിഎസിനേയും, വി.എം സുധീരനേയും കാശിക്കയക്കണം എന്ന് മനസ്സ് അറിയാതെ മന്ത്രിച്ചു പോയി. 1000 കോടിയുടെ ടെംപിള്‍ കോറിഡോര്‍ പദ്ധതി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാമ്പോള്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പരിസരംഹൈടെക് ആവും ഗുജറാത്ത് മോഡല്‍ വികസന നായകനെ കാശി വികസന നായകന്‍ എന്ന് പേരിട്ട് നമുക്ക്‌വിളിക്കാം. ശിവന്റേയും ശിവഭക്തരുടേയും വികസനവാദികളുടേയും അനുഗ്രഹങ്ങള്‍ ദാമോധര്‍ നരേന്ദ്രമോദിയില്‍ കോരി ചൊരിയും. തീര്‍ച്ച.

English summary
Abdullakkutty in Varanasi and prases PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more