കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി? അണിയറയില്‍ കരുനീക്കം ശക്തമായി, ലക്ഷ്യം നിയമസഭയോ രാജ്യസഭയോ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി പാളയം ലക്ഷ്യമിട്ട് എ.പി അബ്ദുള്ളക്കുട്ടി. മഞ്ചേശ്വരം നിയമസഭാസീറ്റോ രാജ്യസഭയോ സീറ്റു ലഭിക്കുകയാണ് ലക്ഷ്യം.കോണ്‍ഗ്രസില്‍ ഇനിയും നിന്നാല്‍ തന്റെ രാഷ്ട്രീയഭാവി ഇരുളടഞ്ഞുപോകുന്ന ആശങ്ക ഏറെനാളായി അബ്ദുള്ളക്കുട്ടിക്കുണ്ട്.

<strong>ലോക്‌സഭയില്‍ പ്രതിപക്ഷം തിളങ്ങും, കോണ്‍ഗ്രസ് തകര്‍ന്നത് ഗുണകരമായെന്ന് കെസിആറിന്റെ മകന്‍!!</strong>ലോക്‌സഭയില്‍ പ്രതിപക്ഷം തിളങ്ങും, കോണ്‍ഗ്രസ് തകര്‍ന്നത് ഗുണകരമായെന്ന് കെസിആറിന്റെ മകന്‍!!

കണ്ണൂര്‍ ജില്ലാകോണ്‍ഗ്രസില്‍ നിന്നോ, കെ.പി.സി.സിയില്‍ നിന്നോ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന പരാതി അബ്ദുള്ളക്കുട്ടി ശക്തമായി നേതാക്കളോട് ഉന്നയിച്ചിരുന്നു. കെ.സി വേണുഗോപാലുമായുള്ള അടുപ്പം വഴി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നുവെങ്കിലും എവിടെ നിന്നോ പൊട്ടിവീണ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വഴിമുടക്കുകയായിരുന്നു.

പ്രാദേശിക നേതാവ്

പ്രാദേശിക നേതാവ്

കഴിഞ്ഞ തവണ കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നും സീറ്റ് നിഷേധിക്കപ്പെട്ട അബ്ദുള്ളക്കുട്ടി എ. എന്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിച്ചെങ്കിലും വന്‍തോല്‍വി ഏറ്റുവാങ്ങി. അതിനു ശേഷം വെറും പ്രാദേശിക നേതാവിന്റെ റോളിലേക്ക് ചുരുങ്ങുകയായിരുന്നു ഈ മുന്‍ എം.പി. നേരത്തെ പാര്‍ട്ടിയില്‍ നിന്നും വിട്ടുവന്നപ്പോള്‍ സുധാകരന്റെ ആശിര്‍വാദത്തോടെ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എം. എല്‍. എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് സുധാകരനുമായി തെറ്റിയപ്പോള്‍ സിറ്റിങ് എം. എല്‍. എ സ്ഥാനം നിലനിര്‍ത്താനായില്ല.

പ്രത്യേകിച്ച് റോളില്ല

പ്രത്യേകിച്ച് റോളില്ല

എ ഗ്രൂപ്പില്‍ നിന്നെത്തിയ സതീശന്‍ പാച്ചേനി ഇവിടെ നിന്നും മത്സരിച്ചെങ്കിലും രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് ദയനീയമായി തോറ്റു. സതീശന്‍ പാച്ചേനി പിന്നീട് കണ്ണൂര്‍ ഡി.സി.സി അധ്യക്ഷനായെങ്കിലും അബ്ദുള്ളക്കുട്ടിക്ക് പാര്‍ട്ടിയില്‍ റോളൊന്നും ലഭിച്ചില്ല. ഇതിനു ശേഷം നടന്ന പാര്‍ലമന്റെ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ അബ്ദുള്ളക്കുട്ടിയുടെ പേര്‍ പറഞ്ഞുകേട്ടിരുന്നുവെങ്കിലും സുധാകരന്റെ വരവോടെ ആദ്യലിസ്റ്റില്‍ നിന്നു തന്നെ പുറത്തായി. ഇതിനു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പേരിനു മാത്രമുള്ള പ്രവര്‍ത്തനമേ അബ്ദുള്ളക്കുട്ടി നടത്തിയിരുന്നുള്ളൂ.

ബിജെപി ലിസ്റ്റിൽ

ബിജെപി ലിസ്റ്റിൽ

ഉന്നത നേതാക്കള്‍ വരുമ്പോള്‍ മുന്‍നിരയിലുണ്ടാകുമെന്നല്ലാതെ മറ്റു നേതാക്കളെപ്പോലെ തെരഞ്ഞെടുപ്പില്‍ രാപ്പകല്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനായിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്തു തന്നെ ബി.ജെ.പിയില്‍ നിന്നുള്ള ക്ഷണം അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചിരുന്നതായി സൂചനയുണ്ട്. അമിത്ഷാ കേരളത്തിലെത്തിയപ്പോള്‍ നല്‍കിയമറ്റുപാര്‍ട്ടികളില്‍ നിന്നും മറുകണ്ടം ചാടിക്കേണ്ട ലിസ്റ്റിലുള്ള പേരുകളിലൊന്ന് അബ്ദുള്ളക്കുട്ടിയുടെതാണെന്നു സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇവിടെയും മറ്റാരെക്കാളും കെ.സുധാകരനോടായിരുന്നു ബി.ജെ.പി നേതൃത്വത്തിന് താല്‍പര്യം. എന്നാല്‍ സുധാകരന്റെ ഈ നീക്കം മുന്‍കൂട്ടി തിരിച്ചറിഞ്ഞ അബ്ദുള്ളക്കുട്ടി അല്‍പ്പം പിന്നോക്കം മാറിനില്‍ക്കുകയായിരുന്നു. പിന്നീട് സുധാകരനും ബി.ജെപിയുമായുള്ള ചര്‍ച്ച തുടര്‍ന്നില്ല.സി.പി. എമ്മിലിരിക്കെയും മോദി സ്തുതി നടത്തിയിരുന്ന അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുപോവാനുള്ള കാരണങ്ങളിലൊന്നു അതായിരുന്നു.

കോൺഗ്രസും പുറത്താക്കണം..

കോൺഗ്രസും പുറത്താക്കണം..

സി.പി. എം പുറത്താക്കിയതുപോലെ കോണ്‍ഗ്രസില്‍ നിന്നും ഒരു പുറത്തേക്കുള്ള പോകലാണ് അബ്ദുള്ളക്കുട്ടി ലക്ഷ്യമിടുന്നത്. ഇതോടെ മോദിഭക്തനായ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു വികസന നേതാവ് എന്ന ലേബലില്‍ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വമ്പന്‍ തോല്‍വിക്കു ശേഷം അബ്ദുള്ളക്കുട്ടിയുമായി സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളില്‍ ചിലര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന സൂചനയുണ്ട്.

മഞ്ചേശ്വരം സ്ഥാനാർത്ഥി?

മഞ്ചേശ്വരം സ്ഥാനാർത്ഥി?

സംവിധായകന്‍ അലിഅക്ബറിനെപ്പോലെ മുന്തിയ പരിഗണന പാര്‍ട്ടിക്കുള്ളില്‍ നല്‍കാമെന്നും ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന നേതൃപദവി നല്‍കാമെന്നാണ് വാഗ്ദ്ധാനം. എന്നാല്‍ ഒഴിവുവരുന്ന മഞ്ചേശ്വരം നിയമസഭാ സീറ്റില്‍ എന്‍.ഡി. എ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അല്ലെങ്കില്‍ കണ്ണന്താനത്തെപ്പോലെ രാജ്യസഭാ എം.പി സ്ഥാനം നല്‍കണം. ഈ രണ്ടു ആവശ്യങ്ങളും കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയ്ക്കു വിടാമെന്നാണ് ചര്‍ച്ച നടത്തിയ ബി.ജെ.പി സംസഥാന നേതാക്കളുടെ നിലപാട്.

ലക്ഷ്യം ന്യൂനപക്ഷ വോട്ടുകൾ

ലക്ഷ്യം ന്യൂനപക്ഷ വോട്ടുകൾ

മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി എന്‍.ഡി. എ സ്ഥാനാര്‍ഥിയായി രംഗത്തുവരുന്നത് വിജയസാധ്യതവര്‍ധിപ്പിക്കുമെന്ന വികാരം ബി.ജെ.പിയിലുണ്ട്. ഇവിടെ നിന്നും ന്യൂനപക്ഷ വോട്ടുകള്‍ ഇതുവഴി പരമാവധി സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഈക്കാര്യത്തില്‍ ആര്‍. എസ്. എസും കേന്ദ്ര നേതൃത്വവും സമ്മതം മൂളണം. ഈയൊരു അവസരത്തിലാണ് തന്റെ മോദിയെ വാഴ്ത്തിപ്പാടിക്കൊണ്ട് അബ്ദുള്ളക്കുട്ടി കളമറിഞ്ഞു കളിച്ചത്.

English summary
Abdullakutty is NDA's candidate for Manjeshwar?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X