കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മട്ടന്നൂര്‍ വിമാനത്തവാളപരിസരത്ത് സിസിടിവിയില്‍ കുടുങ്ങിയത് മൂവായിരത്തിലേറെപ്പേര്‍

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: വിമാനത്താവള നഗരമായ മട്ടന്നൂരിലും പരിസരങ്ങളിലും സിസിടിവി മിഴി തുറന്നിട്ട് ആറുമാസമായപ്പോള്‍ മൂവായിത്തിലേറെ പേര്‍ കുടുങ്ങി. നിലവില്‍ പ്രതിദിനം 15 പെറ്റി കേസുകളാണ് സിസിടിവി കാമറ വഴി പിടികൂടുന്നത്. ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍, മൂന്ന് പേരുമായി ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍, നമ്പര്‍ പ്ലേറ്റ് മറച്ചു യാത്ര ചെയ്യുന്നവര്‍, വിമാനത്താവള പ്രവേശന കവാടത്തില്‍ നിന്ന് ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ എന്നിവരാണ് പൊലിസിന്റെ വലയില്‍ ആകുന്നത്. സിസിടിവി പ്രവര്‍ത്തനം തുടങ്ങിയ ആദ്യ മാസങ്ങളില്‍ പ്രതിദിനം ശരാശരി 20 മുതല്‍ 25 കേസുകള്‍ വരെ ഉണ്ടായിരുന്നു. ജൂണ്‍ മാസം കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

തല്‍ക്കാലം എങ്ങുംപോവില്ല; യതീഷ് ചന്ദ്ര തൃശൂരില്‍ തുടരും, സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചുതല്‍ക്കാലം എങ്ങുംപോവില്ല; യതീഷ് ചന്ദ്ര തൃശൂരില്‍ തുടരും, സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

ട്രാഫിക് നിയമം ലംഘിക്കുന്നവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താറാണ് പതിവ്. ഹെല്‍മെറ്റ് ഇല്ലാതെ വïി ഓടിച്ചവര്‍ക്കും മൂന്ന് പേരെയും കൊണ്ട് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നും ആദ്യം 100 രൂപ പിഴ ഈടാക്കും. ആവര്‍ത്തിച്ചാല്‍ 1000 രൂപ. 1000 രൂപ പിഴ ഈടാക്കിയ മൂന്ന് കേസുകളും സ്റ്റേഷനില്‍ ഉï്. മൂന്ന പേരെയും കൊï് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത് തുടര്‍ന്നാലും സിഗ്‌നല്‍ ലംഘനം ആവര്‍ത്തിച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കും.

trafficviolation-1

ബസ് സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളില്‍ നിന്നും മോഷണം പോയ വസ്തുക്കളും കാമറ വഴി കണ്ടെത്തിയിട്ടുണ്ട്. നഗരസഭയുടേയും പൊലിസിന്റെയും നേതൃത്വത്തിലാണ് നഗരത്തില്‍ വിവിധ ഇടങ്ങളില്‍ 29 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. പൊലിസ് സ്റ്റേഷനില്‍ പ്രത്യേകം തയാറാക്കിയ കെട്ടിടത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

English summary
Above 3000 people trapped in CCTV over traffic violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X