കണ്ണൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ അസഭ്യവർഷവും മർദ്ദനവും; ഏഴു യുവാക്കൾ അറസ്‌റ്റിൽ
കണ്ണൂര്‍: തിരുവനന്തപുരം കോർപറേഷൻ മേയറെ അപമാനിച്ചു വെന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ ആരോപണം നിലനിൽക്കവെ കണ്ണൂരിൽ മറ്റൊരു വിവാദം കൂടി. കണ്ണൂർ നഗരത്തിലെ കാൽടെക്സ് ഡിപ്പോയിൽ ട്രാക്കിൽ നിർത്തിയിട്ട കെ സ്വിഫ്റ്റ് ഡ്രൈവറെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഏഴു യുവാക്കളെ കണ്ണൂർ ടൗൺ പൊലിസ് എസ്.ഐ സവ്യസാചി അറസ്റ്റു ചെയ്തു.

എർണാകുളത്ത് നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസാണിത്. യുവാക്കള്‍ ബൈക്കിലെത്തി തടഞ്ഞ്, ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഡ്രൈവര്‍ അപകടകരമായ രീതിയിലാണ് വണ്ടിയോടിക്കുന്നത് എന്നാരോപിച്ചാണ് യുവാക്കള്‍ അതിക്രമം നടത്തിയത്. സംഭവത്തിന്‍റെ വീഡിയോയും സോഷ്യൽ മീഡിയിലുടെ പുറത്തുവന്നിട്ടുണ്ട്.
വ്യാഴാഴ്ച്ച രാത്രി താഴെ ചൊവ്വയിലെ കിഴുത്തള്ളി ബൈപാസിലൂടെ ബൈക്ക് ഓടിച്ചിരുന്ന യുവാക്കൾക്ക് നേരെ അതിവേഗത്തിലെത്തിയ കെ. സ്വിഫ്റ്റ് അമിത വേഗതയിലെത്തി ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചുവെന്ന് വെന്നാണ് പരാതി. ബൈക്ക് യാത്രക്കാർ റോഡിന് പുറത്തേക്ക് വാഹനം ഇറക്കിയതു കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഇതിനു ശേഷം കെ. സ്വിഫ്റ്റിന്റെ പുറകെ ബൈക്കിൽ പോയി യുവാക്കാർ ബസ് തടയാൻ ശ്രമിച്ചു വെങ്കിലും കഴിഞ്ഞില്ല. ഇതേ തുടർന്നാണ് കണ്ണൂർ ഡിപ്പോയിലെത്തി ഡ്രൈവറെ അസഭ്യം പറയുകയും (പൊര)വീടു കാണുകയില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.
കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ മാനേജരുടെ പരാതിയിലാണ് പൊലീസ് തിലാന്നൂർ താഴെ ചൊവ്വാഴ്ച സ്വദേശികളാണ് അറസ്റ്റിലായത്. സംഘർഷം നടക്കുമ്പോൾ കൂട്ടത്തിലൊരാൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതാണ് പ്രതികളെ തിരിച്ചറിയാൻ പൊലിസിനെ സഹായിച്ചത്. പ്രതികളെപൊലിസ് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പെട്ടെന്നുള്ള പ്രകോപനമാണ് അക്രമത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് '












Click it and Unblock the Notifications