Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക ഫണ്ട് ചെലവഴിക്കുന്നതിൽ വേഗം കൂട്ടണം: മന്ത്രി മൊയ്തീൻ'

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക ഫണ്ട് ചെലവഴിക്കുന്നതിൽ വേഗം കൂട്ടണം:മന്ത്രി മൊയ്തീൻ'

കണ്ണൂര്‍: ഇനി അവശേഷിച്ച മൂന്ന് മാസത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന് ഗതിവേഗം വര്‍ധിപ്പിച്ച് ഫണ്ടിന്റെ വിനിയോഗം പൂര്‍ത്തിയാക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എസി മൊയ്തീന്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി അവലോകനയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

അതിവര്‍ഷവും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധി പദ്ധതിനിര്‍വഹണത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും അത് മറികടക്കാനാവശ്യമായ രീതിയില്‍ നടപടികള്‍ സ്വീകരിക്കണം. കൃത്യമായ സമയക്രമം തയാറാക്കി പദ്ധതികള്‍ പൂര്‍ത്തീകരിക്കണം. തദ്ദേശസ്ഥാപന അധികൃതരും നിര്‍വഹണ ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

-ac-moideen-0

പ്രളയമോ ട്രഷറി നിയന്ത്രണമോ ഇല്ലാതിരുന്ന സമയത്തുപോലും ചില തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം വേണ്ടത്ര പുരോഗമിച്ചിരുന്നില്ല. ഇതു പരിഹരിക്കുന്നതിന് വരുംദിനങ്ങളില്‍ പദ്ധതി നടത്തിപ്പും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികളും വേഗത്തിലാക്കണം. ഹരിതകേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജലസ്രോതസുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി 14 മുതല്‍ 22 വരെ തദ്ദേശസ്ഥാപന പരിധിയിലെ ഒരു ജലസ്രോതസെങ്കിലും മാലിന്യമുക്തമാക്കണം. ശുചീകരിച്ച തോടുകളും നീര്‍ച്ചാലുകളും സംരക്ഷിക്കുന്നതിന് പ്രാദേശികതലത്തില്‍ സമിതിക്ക് രൂപം നല്‍കണമെന്നും മന്ത്രി മൊയ്തീൻ നിര്‍ദേശിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+