Get Updates
Get notified of breaking news, exclusive insights, and must-see stories!

കൽപ്പറ്റയിലെ കാർ അപകടം; വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠികളുടെയും അധ്യാപകരുടെയും യാത്രാമൊഴി

ഇരിട്ടി: വയനാട് കല്‍പ്പറ്റയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു. നിറകണ്ണുകളോടെ സഹപാഠികളും അധ്യാപകരും യാത്രയയപ്പുനല്‍കി. ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിനി ജിസ്‌ന, കച്ചേരിക്കടവ് സ്വദേശി അഡോണ്‍, വെളളരിക്കുണ്ട്‌സ്വദേശിനി സ്‌നേഹ എന്നിവരുടെ മൃതദേഹമാണ് കോളേജ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ചത്.

കോളേജിലെ ഏറ്റവും മികച്ച മൂന്ന് വിദ്യാര്‍ത്ഥികളെ ഒന്നിച്ചുദുരന്തം കവര്‍ന്നതിന്റെ ഞെട്ടലിലാണ് ഇരിട്ടി അങ്ങാടിക്കടവ് ഗ്രാമം. ഡോണ്‍ ബോസ്‌കോ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ജിസ്‌ന മേരി ജോസഫും അഡോണ്‍ ബെസ്്റ്റിയും സ്‌നേഹാജോസഫും പഠനത്തില്‍ മുന്‍പന്തിയിലുളളവരാണ്. അവസാന വര്‍ഷവിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയതാരങ്ങളായിരുന്നു ഇവര്‍.

kalpatta

മോസ്റ്റ് ഇന്‍സ്പയറിങ് അവാര്‍ഡ് നേടിയ അഡോണും അണ്‍സങ് ഹീറോ അവാര്‍ഡ് നേടിയ ജിസ്‌നയും കോളേജ് മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്ന സ്‌നേഹയും അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രീയപ്പെട്ടവരായിരുന്നു. പഠനത്തിലും പാഠ്യേതര വിദ്യാലയങ്ങളിിലും ഒരു പോലെ മികവു പുലര്‍ത്തിയിരുന്ന ജിസ്‌നയും അഡോണയും സ്‌നേഹയും പരുക്കേറ്റ സാന്‍ജോയും ശക്തമായ സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു. ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ അടുപ്പമുളളതിനാല്‍ ഇവരില്‍ രണ്ടുകുട്ടികളുടെ സഹോദരങ്ങളും യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു.

വെളളിയാഴ്ച്ച വൈകുന്നേരം ആറംഗസംഘം മലയാറ്റൂരിലെക്ക് ഒരുമിച്ചു പുറപ്പെട്ടത്. തിരികെ വയനാട് വഴി വരുന്നതിനിടെയാണ് കല്‍പറ്റ പടിഞ്ഞാറെത്തറ റോഡില്‍ കാര്‍ മറിഞ്ഞ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. പാലത്തിന്‍കടവിലെ ചെന്നേലില്‍ അഡോണ്‍ ബെസ്റ്റ് ബി. സി. എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. കോഴ്‌സിന്റെ ഭാഗമായ പ്രൊജക്റ്റ് വൈവപരീക്ഷമാത്രമാണ് ഇനി ബാക്കിയുളളത്.അങ്ങാടിക്കടവ് ഈന്തുംകരിയിലെ കോലാക്കല്‍ വീട്ടില്‍ ജിസ്‌ന മേരി ജോസഫും വെളളരിക്കുണ്ട് പുത്തന്‍ പുരയ്ക്കല്‍ സ്‌നേഹ ജോസഫും ബി.കോംഫിനാന്‍സ് പരീക്ഷ പൂര്‍ത്തിയാക്കിയതായാണ്.

കോളേജ് എല്ലാകാര്യത്തിലുംആശ്രയിച്ചിരുന്ന ഏറ്റവും മികച്ച മൂന്ന് വിദ്യാര്‍ത്ഥികളായിരുന്ന ഇവരെന്നും ദുരന്തത്തല്‍ അങ്ങേയറ്റം ദു:ഖമുണ്ടെന്നും ഡോണ്‍ ബോസ്‌കോ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ.ഫ്രാന്‍സിസ് കാരക്കാട്ട് പറഞ്ഞു. അവരവരുടെ നാടുകളില്‍ വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും മാതൃകയായിരുന്ന ഇവര്‍ കോളേജിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവര്‍ആയിരുന്നു.മൂന്ന് വിദ്യാര്‍ത്ഥികളുടെ ദുരന്തം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളേജിലെ സഹപാഠികളും അങ്ങാടിക്കടവ്, ഈന്തുംകരി, പാലത്തിന്‍കടവ്, വെളളരിക്കുണ്ട് ഗ്രാമങ്ങളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+