പയ്യന്നൂരിനെ നടുക്കി വാഹനാപകടം: ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് 3 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; കേസെടുത്തു
പയ്യന്നൂര്‍: പയ്യന്നൂരിന നടുക്കി വാഹനാപകടം രാമന്തളിയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയിടിച്ച് കൊല്ലപ്പെട്ടത് വഴിയാത്രക്കാരായ മൂന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകള്‍ പയ്യന്നൂര്‍ നഗരസഭയിലെ :രാമന്തളി കുരിശുമുക്കിലെ വാഹനാപകടത്തിലാണ് മൂന്ന് മധ്യവയസ്‌കകളായ സ്ത്രീകള്‍ മരിച്ചത്.
ഏറ്റവും ഒടുവില്‍ പയ്യന്നൂര്‍ രാമന്തളി സ്വദേശിനി ശ്രീലേഖയാണ് (56)മംഗളൂരുവിലെ എജെ ആശുപത്രിയില്‍ വെച്ച് ചികിത്സയ്ക്കിടെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരത്തു നിന്നും മംഗളൂരുവിലേക്ക് കൊണ്ടുപോയതായിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നിനാണ് അതിതീവ്ര പരിചരണ വിഭാഗത്തിലിരിക്കെ മരണമടയുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവര്‍ നേരത്തെ മരണമടഞ്ഞിരുന്നു. രാമന്തളി കുരിശുമുക്കില്‍ വാഹനാപകടത്തില്‍ ഉറ്റസുഹൃത്തുക്കളായ തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചത് നാടിനെ ദുഃഖത്തിലാഴ്ത്തി.
നേരത്തെ രാമന്തളി കല്ലേറ്റുംകടവിലെ പി വി ശോഭ (53), ടി വി യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി പി ശ്രീലേഖയെ (49) പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച്ചരാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാമന്തളി പഞ്ചായത്ത് 5-ാം വാര്‍ഡിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തില്‍ നിന്നും മൂന്ന് പേര്‍ കുരിശുമുക്കില്‍ നിന്നും രാമന്തളി റോഡില്‍ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീര്‍ക്കാന്‍ പോകവെയായിരുന്നു അപകടം.
കുരിശുമുക്ക്- ഏഴിമല ടോപ് റോഡില്‍ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞത്. ശോഭ സംഭവ സ്ഥലത്തു വെച്ചും യശോദ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരണമടയുകയായിരുന്നു. സംഭവത്തില്‍ ഗുഡ്‌സ് ഓട്ടോറിയ ഡ്രൈവര്‍ക്കെതിരെ പൊലിസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications