• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തലശേരിയിൽ വയോധിക ഓട്ടോറിക്ഷയിൽ നിന്നും വീണു മരിച്ച സംഭവം കൊലപാതകം: പ്രതി റിമാൻഡിൽ

  • By Desk

തലശേരി: തലശേരിയിൽ ഓട്ടോയിൽ നിന്നും വയോധിക തെറിച്ചു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നും തലയ്ക്കടിച്ചു കൊന്നതിനു ശേഷം ഓട്ടോറിക്ഷയിൽ മൃതശരീരം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും സ്ത്രീ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ടു​വെ​ന്ന പരിസരവാസികളുടെ മൊഴിയാണ് കേസിൽ നിർണായകമായത്.

കായികമേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 1000 കോടി: മന്ത്രി ഇപി ജയരാജന്‍

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ ​ഇ​ള​ങ്കോ, ത​ല​ശേ​രി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മൂ​സ വ​ള്ളി​ക്കാ​ട​ൻ എ​ന്നി​വ​രു​ടെ നേ​രി​ട്ടു​ള്ള മേ​ൽ നോ​ട്ട​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ത​ല​ശേ​രി പോ​ലീ​സ് കൊ​ല​പാ​ത​ക​ക്കേ​സ് തെ​ളി​യി​ച്ച​ത്. ഗോ​പാ​ൽ​പേ​ട്ട ഫി​ഷ​റീ​സ് കോ​മ്പൗ​ണ്ടി​ൽ പ​ടി​ഞ്ഞാ​റെ പു​ര​യി​ൽ ശ്രീ​ധ​രി (52) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് പ്ര​തി​യും ശ്രീ​ധ​രി​യു​ടെ സു​ഹൃ​ത്തു​മാ​യ ഗോ​പാ​ൽ പേ​ട്ട സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​നെ (58) അ​റ​സ്റ്റ് ചെയ്തത്. റി​മാ​ന്‍റി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തിയിട്ടുണ്ട്.

സി​റ്റി ക​മ്മീ​ഷ​ണ​ർ ഇ​ള​ങ്കോ ത​ല​ശേ​രി​യി​ലെ​ത്തു​ക​യും കൊ​ല്ല​പ്പെ​ട്ട സ്ത്രീ ​ജോ​ലി ചെ​യ്തി​രു​ന്ന മാ​ളി​ലും ഇ​ട​റോ​ഡു​ക​ളും ദീ​ർ​ഘ ദൂ​രം ന​ട​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തിരുന്നു.ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 നാ​ണ് ജെ.​ടി റോ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ നി​ല​യി​ൽ ശ്രീ​ധ​രി​യെ ദേ​ശ​വാ​സി​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത്.

അ​തു​വ​ഴി വ​ന്ന ഒ​രു ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഇ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ശ്രീ​ധ​രി​യെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​വ​ർ മ​ര​ണ​മ​ടയുകയായിരുന്നു. വി​വ​ര​മ​റി​ഞ്ഞ് തലശേരി എ​സ് ഐ ​അ​ഷ​റ​ഫ്, എ ​എ​സ് ഐ ​മാ​രാ​യ വി​നീ​ഷ്, സ​ഹ​ദേ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​ജേ​ഷ്, സു​ജേ​ഷ്, എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കും സം​ഭ​വ സ്ഥ​ലം പരിശോധിക്കുകയും ചെയ്തു. സാ​ധാ​ര​ണ അ​പ​ക​ടം എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​ദ്യം ല​ഭി​ച്ച വി​വ​രം. എ​ന്നാ​ൽ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും സ്ത്രീ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ടു​വെ​ന്ന ദേ​ശ​വാ​സി​യു​ടെ മൊ​ഴി​യാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്.

നാ​ല് വ​ർ​ഷ​മാ​യി ശ്രീ​ധ​രി​യു​മാ​യി സൗ​ഹൃ​ദ​മു​ള്ള പ്ര​തി ശ്രീ​ധ​രി​യേ​യും ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​രു​ത്തി സെ​യ്ദാ​ർ പ​ള്ളി വ​ഴി ടെ​മ്പി​ൾ ഗേ​റ്റ് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​സി ടി​വി യി​ൽ നി​ന്നും പോ​ലീ​സി​നു ല​ഭി​ച്ചു. ഇ​ട​യ്ക്ക് സെ​യ്ദാ​ർ പ​ള്ളി ഭാ​ഗ​ത്ത് ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തു​ക​യും ഇ​രു​വ​രും വാ​ക്ക് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്തു. ഗോ​പാ​ൽ പേ​ട്ട​യി​ൽ വീ​ടു​ള്ള ഇ​രു​വ​രും ടെ​മ്പി​ൾ ഗേ​റ്റ് ഭാ​ഗ​ത്തേ​ക്ക് ന​ട​ത്തി​യ യാ​ത്ര​യും സം​ശ​യ​മു​ള​വാ​ക്കി.

തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ ശ്രീ​ധ​രി​യെ അ​പ​ക​ട​പ്പെ​ടു​ത്തി​യ ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യു​മാ​യ ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി ശ്രീ​ധ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ അ​വി​ടെ എ​ത്തു​ക​യും സ്ട്ര​ച്ച​റി​ൽ കി​ട​ക്കു​ന്ന ശ്രീ​ധ​രി​യെ ചെ​ന്നു നോ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചു.

‌സം​ഭ​വ​ത്തി​ന് ശേ​ഷം വീ​ട്ടി​ലെ​ത്തി​യ പ്ര​തി ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ഒ​രു യാ​ത്ര​ക്കാ​രി റോ​ഡി​ലേ​ക്ക് വീ​ണു​വെ​ന്ന് ഭാ​ര്യ​യോ​ട് പ​റ​യു​ക​യും ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത കാ​ണി​ക്കു​ക​യും ചെ​യ്ത​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ശ്രീ​ധ​രി പ്ര​തി​ക്ക് വാ​യ്പ​യെ​ടു​ത്ത് ന​ൽ​കി​യ 20,000 രൂ​പ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​രു​വ​രും മാ​ളി​ൽ വെ​ച്ച് വാ​ക്കു ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും ക​യ്യാ​ങ്ക​ളി ന​ട​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു 'ഇതോടെയാണ് നടന്നത് അപകട മരണമല്ല ആസുത്രി ത കൊലപാതകമാണെന്ന് പൊലിസിന് വ്യക്തമായത്.

English summary
Accused arrested after Woman kiled in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X