Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു, മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലിസ്

മയ്യില്‍: പൊലീസ് സ്റ്റേഷനില്‍ നിന്നു കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതിയെ പൊലിസ് ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ വേളം വായനശാലയ്ക്കു സമീപത്തുനിന്നും പിടികൂടി. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു രണ്ടുമണിക്കാണ് സംഭവം. അഞ്ചുദിവസം മുന്‍പ് കുറ്റിയാട്ടൂരില്‍ വീട്ടമ്മ സഞ്ചരിക്കുന്ന ടൂ വീലര്‍ തള്ളിയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയാണ് അജ്നാസ്.

പൊലിസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടതിനു പിന്നാലെ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. വേളം വായനശാലയ്ക്ക് സമീപത്തു വച്ചാണ് ഇയാള്‍ പിടിയിലായത്.ജൂലായ് ഇരുപതിനാണ് കേസിനാസ്പദമായ സംഭവം.സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലുളള വീടനടുത്തു എത്തിയ സമയം പുറകില്‍ ബൈക്കില്‍ വന്ന പ്രതിയാണ് സ്‌കൂട്ടി തളളിവീഴ്ത്തി വീട്ടമ്മയുടെ മൊബൈല്‍ മോഷ്ടിച്ചു രക്ഷപ്പെട്ടത്. പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ പൊലിസ് കേസെടുത്തത് അന്വേഷണമാരംഭിച്ചത്.

police-arrest

മയ്യില്‍ ഇന്‍സ്്പെക്ടര്‍ ടിപി സുമേശന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ പ്രശോഭ്, രാജീവ്, എഎസ്. ഐ മനു, സിപിഒമാരായ ശ്രീജിത്ത്. വിനീത്, അരുണ്‍, പ്രദീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം സംഭവസ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച പതിനഞ്ചോളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പൊലിസ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പരാജയപ്പെടുകയും ഇതിനു ശേഷം സ്‌കൂട്ടറില്‍ നിന്നും വീണ സ്ത്രീയുടെ മൊബൈല്‍ ഫോണെടുത്ത് കടന്നുകളയുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+