സ്റ്റേഷന് വരാന്തയിലിരുത്തി കാവല്‍നിന്ന പോലീസുകാരെ വെട്ടിച്ച് കസ്റ്റഡി പ്രതി ചാടി രക്ഷപ്പെട്ടു
കണ്ണൂര്‍: കാവല്‍ നിന്ന പോലീസുകാരെ വെട്ടിച്ച് മയ്യില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടു. പാവന്നൂര്‍ മൊട്ട സ്വദേശിയും ഇരിക്കൂര്‍ പെരുവളത്തുപറമ്പില്‍ താമസക്കാരനുമായ മുനിയന്കുന്നേല് ആഷിഖ് (36) ആണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കുറ്റിയാട്ടൂരിലെ ക്രഷറില്‍ അതിക്രമിച്ചു കയറി പണമാവശ്യപ്പെട്ട് ഭീഷണി മുഴക്കിയ കേസിലെ പ്രതിയാണ് ആഷിഖ്. ഇയാള്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് അതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ കേസിലെ ഒന്നാം പ്രതിയായ ആഷിഖിനെ മയ്യില്‍ എസ്ഐ വിആര്‍ വിനീഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.
എന്നാല്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പായി ആഷിഖിനെ താമസിപ്പിച്ചിരുന്നത്. ചോര്‍ന്നൊലിക്കുന്ന ഒരു പഴഞ്ചന്‍ വാടക കെട്ടിടത്തിലാണ് മയ്യില്‍ പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. പ്രതികളെ സൂക്ഷിക്കാന്‍ ഇവിടെ പ്രത്യേക സംവിധാനം ഒന്നുംതന്നെയില്ല. അതിനാല്‍, സ്റ്റേഷന് വരാന്തയില്‍ കസേരയിട്ട് ആഷിഖിനെ അതിലിരുത്തി രണ്ടു പൊലീസുകാരെ കാവലിനു നിയോഗിക്കുകയായിരുന്നു. എന്നാല്‍ അര്‍ദ്ധരാത്രിയോടെ പോലീസുകാരെ തള്ളി മാറ്റി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പൊലീസുകാര്‍ പിറകെയോടിയെങ്കിലും ഇയാളെ പിടികിട്ടിയില്ല. രാത്രി തന്നെ മയ്യില്‍, ഇരിക്കൂര്‍, പാവന്നൂര്‍മൊട്ട തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിരവധി അക്രമ കേസുകളില്‍ പ്രതിയാണ് ആഷിഖ്. ഹൈവേ പിടിച്ചുപറിയടക്കം ഇതില്‍ ഉള്‍പ്പെടും. മയ്യിലിനു പുറമെ ഇരിട്ടി, മട്ടന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലും ആഷിഖിനെതിരെ കേസുണ്ട്.
പെരുവളത്തുപറമ്പിലെ ആഡംബര വീട്ടില്‍ താമസിക്കുന്ന ആഷിഖ് ബംഗളൂരുവില്‍ വന്‍ ബിസിനസ് നടത്തുകയാണെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്. എന്നാല്‍ ഈയാള്‍ക്കു കീഴില്‍ കൊള്ളയും ഗുണ്ടാപ്പണിയും നടത്തുന്ന ഒരു വന്‍സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം ചില കേസുകളില്‍ ഉള്‍പ്പെട്ടതോടെയാണ് വ്യകതമായത്. കൊവിഡ് കാലത്ത് ബംഗളൂരില്‍ നിന്നും നാട്ടിലെത്തിയ ഈയാളും സംഘവും ദേശീയ പാത കേന്ദ്രീകരിച്ചു കവര്‍ച്ചകള്‍ ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്തുവെന്നാണ് പൊലിസിന്റെ നിഗമനം.
ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.രക്ഷപ്പെട്ട പ്രതി ബംഗളൂരിലേക്ക് കടന്നുവെന്ന സൂചനലഭിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ പൊലിസ് വിവരം നല്‍കിയിട്ടുണ്ട്. പിറ്റേന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെയായിരുന്നു പ്രതി പൊലിസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. സം്സ്ഥാനത്തു തന്നെ ഏറ്റവും പരിതാപകരമായ വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന പൊലിസ് സ്റ്റേഷനുകളിലൊന്നാണ് മയ്യിലുള്ളത്. സ്വന്തമായൊരു സ്റ്റേഷന് കെട്ടിടമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications