കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാനൂരിൽ എസ്ഡിപിഐ പ്രവർത്തകന്റെ വീടാക്രമിച്ച കേസ്: പ്രതികൾക്ക് തടവും പിഴയും!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പാനൂരിൽ എസ്ഡിപിഐ പ്രവകര്‍ത്തകന്റെ വീട് അക്രമിക്കുകയും തുടര്‍ന്ന് സഹോദരനുള്‍പ്പെടെ മൂന്നുപേരെ അടിച്ചും വെട്ടിയും പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. പാനൂര്‍ പാലക്കൂലിലെ താഴെകുളത്തിന്റെവിടെ ടി കെ അബ്ദുള്‍ നസീര്‍, കെ നൗഷാദ്, ഹാരിസ് എന്നിവരെ അക്രമിക്കുകയും വീട്ടിന്റെ ജനല്‍ ചില്ലുകളുള്‍പ്പെടെ തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് ഒന്‍പത് വര്‍ഷവും ഒരു മാസവും തടവും 22,500 രൂപ വീതം പിഴയും വിധിച്ചത്.

ഷെഹ് ലയുടെ മരണം : മൂന്ന് അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പോലീസ് കേസ്, വീഴ്ച സംഭവിച്ചെന്ന് !!ഷെഹ് ലയുടെ മരണം : മൂന്ന് അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പോലീസ് കേസ്, വീഴ്ച സംഭവിച്ചെന്ന് !!

പാനൂര്‍ പാലക്കൂല്‍ സ്വദേശികളായ കിയില്‍ വീട്ടില്‍ നിമേഷ് എന്ന ഉണ്ണി (30), ചെല്ലട്ടന്റെവിടെ സി എച്ച് മനീഷ് (31), കരുവാന്റെവിടെ വിപിന്‍ (34) മമാന്റെവിടെ ഷിനോജ് (28), ചെല്ലട്ടന്റെവിടെ സി എച്ച് ലിജീഷ് (31) എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ അസി. സെഷന്‍സ് കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്ര-ബാനു ശിക്ഷിച്ചത്. 2011 ജൂലായ് 10-ന് രാത്രി ഏഴരയ്ക്കാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 148, റെഡ് വിത്ത് 149 ഐപിസി പ്രകാരം പ്രതികള്‍ ആറു മാസം തടവും 1000 രൂപ വീതം പിഴയുമടക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. ഐപിസി 341 പ്രകാരം പ്രതികള്‍ ഒരു മാസം തടവും 500 രൂപ വീതം പിഴയുമടക്കണം.

money-15615

പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം 323 പ്രകാരം പ്രതികള്‍ ഒരു വര്‍ഷം തടവും 1000 രൂപ വീതം പിഴയുമടക്കണം. പിഴയടക്കാന്‍ വീഴ്ച വരുത്തിയാല്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. 324 പ്രകാരം പ്രതികള്‍ ഒരു വര്‍ഷം തടവും 5000 രൂപ വീതം പിഴയുമടക്കണം. അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. 452, 427 പ്രകാരം പ്രതികള്‍ ആറ് മാസം തടവിനും 5000 രൂപ വീതം പിഴയ്ക്കും അര്‍ഹരാണെന്നും കോടതി കണ്ടെത്തി. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം തടവും അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം 308 പ്രകാരം പ്രതികളെ അഞ്ച് വര്‍ഷം കഠിന തടവിനും 10,000 രൂപ വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പ്രതികള്‍ പിഴയടക്കുകയാണെങ്കില്‍ പരിക്കേറ്റവര്‍ക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ ചൂിക്കാട്ടി. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. പ്രീതി പറമ്പത്താണ് ഹാജരായത്....

English summary
Accused get fine and imprisonment over attack against SDPI activist's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X