കതിരൂരിൽ പോലീസിന് നേരേ ബോംബേറ്: പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ സിസിടിവിയിൽ നിന്ന് തിരിച്ചറിഞ്ഞു!!
കണ്ണൂർ: പോലീസ് പിക്കറ്റ് പോസ്റ്റിനെതിരെ അർധരാത്രി ബോംബെറിഞ്ഞ് പൊലീസുകാരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ തിരിച്ചറിഞ്ഞു. പൊന്ന്യം നായനാര്‍ റോഡില്‍ പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോബെറിഞ്ഞ കേസിലെ പ്രതിയെയാണ് പോലീസ് തിരിച്ചറിഞ്ഞത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ പൊന്നും മലാല്‍ കുടക്കളം സ്വദേശി പ്രഭേഷാണ് ബോംബെറിഞ്ഞതെന്നാണ് സിസിടിവി ദ്യശ്യങ്ങളുടെ സഹായത്തോടെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്കായുള്ള തിരച്ചല്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. തലനാരിഴയ്ക്കാണ് ബോംബേറില്‍ നിന്ന് പിക്കറ്റ് പോസ്റ്റില്‍ ഡ്യൂറ്റിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. സ്ഫോടന നിയന്ത്രണ നിരോധന നിയമം, കൊലപാതക ശ്രമം, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കതിരൂരിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്തെ പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ ബോംബേറുണ്ടായത്. കതിരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പൊന്ന്യം നായനാര്‍ റോഡിലാണ് ബോംബേറ് നടന്നത്. ബോംബെറിയുന്ന രംഗങ്ങള്‍ തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കതിരൂര്‍ പോലീസിന് ലഭിച്ചിരുന്നു. ഏറെ നാളായിഈ പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു. കതിരൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ അരുണ്‍, മഹേഷ് കുമാര്‍ എന്നിവരായിരുന്നു സംഭവ ദിവസം ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
പോലീസ് പിക്കറ്റ് പോസ്റ്റിനടുത്ത് തന്നെയാണ് സ്ഫോടനം നടന്നത്. ബോംബ് പൊട്ടുന്നതിന് മുമ്പ് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് റോഡില്‍ നിന്നും പോലീസുകാര്‍ പിക്കററ് പോസ്റ്റില്‍ തിരികെ എത്തിയിരുന്നത്. പോലീസുകാരെ ബോംബെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications