കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കതിരൂരിൽ പോലീസിന് നേരേ ബോംബേറ്: പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ സിസിടിവിയിൽ നിന്ന് തിരിച്ചറിഞ്ഞു!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പോലീസ് പിക്കറ്റ് പോസ്റ്റിനെതിരെ അർധരാത്രി ബോംബെറിഞ്ഞ് പൊലീസുകാരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ തിരിച്ചറിഞ്ഞു. പൊന്ന്യം നായനാര്‍ റോഡില്‍ പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോബെറിഞ്ഞ കേസിലെ പ്രതിയെയാണ് പോലീസ് തിരിച്ചറിഞ്ഞത്.

'സ്വയമൊരു നാട്ടുരാജാവിന്റെ മാനസികാവസ്ഥയിലാണ് പിണറായി, കടക്ക് പുറത്തും ഇതേ മാനസികാവസ്ഥയില്‍''സ്വയമൊരു നാട്ടുരാജാവിന്റെ മാനസികാവസ്ഥയിലാണ് പിണറായി, കടക്ക് പുറത്തും ഇതേ മാനസികാവസ്ഥയില്‍'

ആര്‍എസ്എസ് പ്രവര്‍ത്തകനായ പൊന്നും മലാല്‍ കുടക്കളം സ്വദേശി പ്രഭേഷാണ് ബോംബെറിഞ്ഞതെന്നാണ് സിസിടിവി ദ്യശ്യങ്ങളുടെ സഹായത്തോടെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്കായുള്ള തിരച്ചല്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. തലനാരിഴയ്ക്കാണ് ബോംബേറില്‍ നിന്ന് പിക്കറ്റ് പോസ്റ്റില്‍ ഡ്യൂറ്റിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. സ്‌ഫോടന നിയന്ത്രണ നിരോധന നിയമം, കൊലപാതക ശ്രമം, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

bombhurlingcase-

കതിരൂരിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്തെ പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ ബോംബേറുണ്ടായത്. കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊന്ന്യം നായനാര്‍ റോഡിലാണ് ബോംബേറ് നടന്നത്. ബോംബെറിയുന്ന രംഗങ്ങള്‍ തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കതിരൂര്‍ പോലീസിന് ലഭിച്ചിരുന്നു. ഏറെ നാളായിഈ പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു. കതിരൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ അരുണ്‍, മഹേഷ് കുമാര്‍ എന്നിവരായിരുന്നു സംഭവ ദിവസം ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.

പോലീസ് പിക്കറ്റ് പോസ്റ്റിനടുത്ത് തന്നെയാണ് സ്‌ഫോടനം നടന്നത്. ബോംബ് പൊട്ടുന്നതിന് മുമ്പ് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് റോഡില്‍ നിന്നും പോലീസുകാര്‍ പിക്കററ് പോസ്റ്റില്‍ തിരികെ എത്തിയിരുന്നത്. പോലീസുകാരെ ബോംബെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്.

English summary
Accused identifies in bomb hurling case against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X