പൊലിസിനെ വെട്ടിച്ച് മുങ്ങി നടന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് മട്ടന്നൂരിൽ പിടിയിൽ
മട്ടന്നൂർ: വൻ മോഷണം നടത്താൻ പദ്ധതിയിടുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പൊലിസിൻ്റെ വലയിലായി. മട്ടന്നൂർ വിമാനതാവളത്തിനടുത്തെ ചാലോട് നിന്നാണ് ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ പിടിയിലാകുന്നത്. ഏതാനും ദിവസമായി പൊലിസ് രഹസ്യാന്വേഷണ വിഭാഗം തൊരപ്പൻ സന്തോഷിനെ അന്വേഷിച്ചുവരികയായിരുന്നു. കണ്ണൂർ ജില്ലയിലെ മലയോരം കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന സന്തോഷ് അന്തർ സംസ്ഥാന മോഷ്ടാവാണെന്ന് പൊലിസ് പറഞ്ഞു.
കാസർകോട് മുതൽ കോഴിക്കോട് വരെ നടന്നനിരവധി മോഷണക്കേസുകളിലെ പ്രതിയാണ് നടുവില്‍ പുലിക്കുരുമ്പയിലെ സന്തോഷ് എന്ന തൊരപ്പന് സന്തോഷ് (40)രഹസ്യവിവരം ലഭിച്ചതനുസരിച്ച് പയ്യന്നൂര്‍ ഡിവൈഎസ്പി എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.വിവിധ മോഷണ കേസുകളിൽ പ്രതിയായ തൊരപ്പൻ സന്തോഷിനെ പിടികൂടാൻ കഴിയാതെ പൊലിസ് വലയുകയായിരുന്നു.

ഇയാളുടെ സഹായികളിൽ പലരും പോലീസിന്റെ പിടിയിലായതോടെ സന്തോഷ് ബംഗളൂരുവിലും തമിഴ്നാടിന്റെ പല ഭാഗങ്ങളിലുമായി മുങ്ങി നടക്കുകയായിരുന്നു.
ജില്ലയിലെ പൊലിസ് തെരഞ്ഞെടുപ്പു ചുമതലകളിലേക്ക് തിരിഞ്ഞതോടെയാണ് ഇയാള്‍ സ്വന്തം ജില്ലയായ കണ്ണൂരിലേക്ക് മടങ്ങിയത് പൊലിസ് രഹസ്യാന്വേഷണ വിഭാഗം തൊരപ്പൻ സന്തോഷ് കണ്ണുരിലെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.ഇതേ തുടർന്നാണ് ഇയാൾക്കായി വ്യാപക തെരച്ചിൽ പൊലിസ് നടത്തിയത്.
ഒരാഴ്ച്ച മുൻപ് പോലീസിന്റെ പിടിയില്‍ നിന്നും തലനാരിഴ്ക്ക് രക്ഷപ്പെട്ട ഇയാളെ പിന്നീട്പയ്യന്നൂര് സിഐ എം.സി.പ്രമോദ്, പ്രിന്‍സിപ്പല്‍ എസ്ഐ കെ.ടി.ബിജിത്ത്, അഡീഷണല്‍ എസ്ഐ മനോഹരന് എന്നിവരടങ്ങിയ സംഘമാണ് പിടികൂടി അറസ്റ്റ് ചെയ്തത്.വ്യാപാര സ്ഥാപനങ്ങളുടെ ചുമർ തുരന്ന് മോഷണം നടത്തുന്നതിലാണ് സന്തോഷിന് തൊരപ്പൻ എന്ന പേര് വീണത്. മോഷണ പരമ്പരകൾ തന്നെ
നടത്തിയിട്ട് ഒറ്റ മുങ്ങലാണ്. പിന്നെ പൊങ്ങുന്നത് വീണ്ടും മോഷണം നടത്താനാണ്.
ഇതാണ് തൊരപ്പൻ സന്തോഷിന്റെ പതിവു രീതി. ചിലപ്പോൾ. ഒരു ദിവസം ഒരു മോഷണത്തിൽ ഒതുങ്ങില്ല, രണ്ടും മൂന്നും മോഷണമെങ്കിലും ഇയാൾ നടത്താറുണ്ടെന്ന് പൊലിസ് പറയുന്നു.എന്നാൽ സന്തോഷ് സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലാത്തതിനാൽ ഇയാളെ കണ്ടെത്താൻ പൊലിസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു.ലാൻഡ് ഫോൺ മാത്രംഉപയോഗിക്കുന്നതിനാൽ പോലീസിന് പിടിക്കാനും സാധിച്ചിരുന്നില്ല. ഇയാളുടെ സുഹൃത്ത് അടുത്തിടെ പോലീസിന്റെ പിടിയിലായിരുന്നു. അവരിൽ നിന്നു ലഭിച്ച
വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൊരപ്പനെ കുടുക്കിയത്. കണ്ണൂർ റൂറൽ എസ്പിയുടെയും കാസർഗോഡ് എസ്പിയുടെയും നേതൃത്വത്തിൽ തൊരപ്പൻ സന്തോഷിനെ പിടിക്കാൻ ഒരു പ്രത്യേക സ്ക്വാഡും രൂപീകരിച്ചിരുന്നു. കണ്ണുർ ജില്ലയിലെവിവിധ സ്ഥലങ്ങളിലായി നൂറോളം കവര്‍ച്ച കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പിലെ അഭിഭാഷകന്റെ വീട്ടിലും സൂപ്പര്‍ മാര്‍ക്കറ്റിലും നടത്തിയ കവര്‍ച്ചകളിലും മട്ടന്നൂര്‍, ഇരിട്ടി, കാസര്‍ഗോഡ്, മേല്‍പ്പറമ്പ്, ബേക്കല്‍, വെള്ളരിക്കുണ്ട്, ചന്തേര, നീലേശ്വരം എന്നിവിടങ്ങളില്‍ നടന്ന നിരവധി കവര്‍ച്ച കേസുകളിലും തൊരപ്പൻ പ്രതിയാണ്.
പെരിങ്ങോത്തെ മലഞ്ചരക്ക് സ്ഥാപനത്തില്‍നിന്ന് കുരുമുളക് മോഷ്ടിച്ച സംഭവത്തിലും മാത്തില്‍ വൈപ്പിരിയത്തെ ആഗ്ര ടൈല്സില്നിന്ന് നിരീക്ഷണ കാമറകള്‍ കേടുവരുത്തി ഒരുലക്ഷത്തോളം രൂപ അപഹരിച്ച സംഭവവുമുള്പ്പെടെയുള്ള നിരവധി കേസുകളില്‍ സന്തോഷ് മുഖ്യ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചുമരില്‍ വളരെ ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറിയുള്ള കവര്‍ച്ചകളാണ് തൊരപ്പൻ്റെ പതിവുരീതി. ഇതിലൂടെയാണ് ഇയാള്‍ക്ക് തൊരപ്പന് സന്തോഷ് എന്ന പേര് വീണത്.
പയ്യന്നൂര്‍ പെരുമ്പയിലെ ഫൈസൽ ട്രേഡിംഗ് കന്പിനിയിലെ ചുമര് തുരന്ന് മുക്കാല്‍ലക്ഷത്തോളം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച സംഭവത്തിലാണ് പയ്യന്നൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കവര്‍ച്ചയിലെ ഇയാളുടെ കൂട്ടാളിയായ മട്ടന്നൂര്‍ മണ്ണൂരിലെ നഞ്ചടത്ത് ഹൗസില്‍ കെ.വിജേഷ് (27), പാലാവയലിലെ വാഴപ്പള്ളി ഹൗസില്‍ ജസ്റ്റിന് (22) എന്നിവരെ പയ്യന്നൂര്‍ പോലീസ് കഴിഞ്ഞ ജനുവരി 30ന് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തൊരപ്പന് സന്തോഷുള്പ്പെട്ട കവര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലിലേക്ക് തൊരപ്പന് സന്തോഷ് കൊണ്ടുപോയ പൂച്ചെടികള്‍ വൈപ്പിരിയത്തെ നഴ്സറിയില്‍ നിന്നും മോഷ്ടിക്കാന്‍ ഒപ്പമുണ്ടായിരുന്നത് ഇവരാണെന്നും പോലീസിനോട് സമ്മതിച്ചിരുന്നു.
വലിയ ഒരു കവര്‍ച്ചയ്ക്കായുള്ള നീക്കത്തിനിടയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ ജില്ലയിലെ മലയോരത്ത് തുടർച്ചയായകവര്ച്ചകളിലൂടെ തലവേദനയായി മാറിയ ഇയാളുടെ അറസ്റ്റോടെ കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ വ്യാപാരികള്‍ക്കാണ് കൂടുതല്‍ ആശ്വാസമായത്. പ്രതിയെ പയ്യന്നൂർ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications