Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപ്പറമ്പിലെ വിസാ തട്ടിപ്പ് കേസിലെ പ്രതികള്‍ ഒളിവില്‍, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

തളിപറമ്പ്: യു.കെയിലേക്ക് വിസ വാഗ്ദ്ധാനം ചെയ്തു തളിപ്പറമ്പിലെ ട്രാവല്‍ ഏജന്‍സി പലരില്‍ നിന്നായി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തളിപറമ്പ് ചിറവക്കിലെ സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സി ഉടമകളായ തളിപറമ്പ് പുളിപറമ്പിലെ പി.പി കിഷോര്‍കുമാര്‍, സഹോദരന്‍ കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പൊലിസ് ഉദ്യോഗാര്‍ത്ഥികളുടെ പരാതികളില്‍ ആറു കേസുകളെടുത്ത് അന്വേഷണമാരംഭിച്ചത്.

മാസങ്ങളായ പൂട്ടിക്കിടക്കുന്ന ചിറവക്കിലിലെ ഇവരുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം പൊലിസ് റെയ്ഡു നടത്തിയിരുന്നു. ഓഫീസിന്റെ പൂട്ടുതകര്‍ത്തു നടത്തിയ റെയ്ഡില്‍ ഇവിടെ നിന്നും ഒരു ലാപ് ടോപ്പും പ്രിന്ററും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ലാപ് ടോപ്പ് തകരാറിലായ അവസ്ഥയിലാണുള്ളത്.

kerala

ആറുപേരില്‍ നിന്നായി 35.5ലക്ഷം രൂപ വാങ്ങിയെന്നതാണ് തളിപ്പറമ്പ്‌സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ ഇതുവരെ ലഭിച്ച പരാതി. മറ്റു പൊലിസ് സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരെ പരാതിലഭിച്ചിട്ടുണ്ട്.

യു.കെയിലെക്ക് ട്രക്ക് ഡ്രൈവറുടെ വിസവാഗ്ദ്ധാനം ചെയ്തു തന്നില്‍ നിന്നും ആറരലക്ഷം വാങ്ങി വഞ്ചിച്ചുവെന്നു ഉദയഗിരി അരിവിളഞ്ഞ പൊയിലില്‍ ഡാനിതോമസാണ് ട്രാവല്‍ ഏജന്‍സി ഉടമകള്‍ക്കെതിരെ ആദ്യപരാതി നല്‍കിയത്. പിന്നീട് വെയര്‍ഹൗസ്ഹാന്‍ഡ്‌ലര്‍ വിസ വാഗ്ദ്ധാനം ചെയ്തു കേളകം അടയ്ക്കാത്തോട് സ്വദേശി എബി എബ്രാഹാമില്‍ നിന്നും അഞ്ചേ മുക്കാല്‍ ലക്ഷം രൂപ വാങ്ങിയെന്ന പരാതിയും ഉയര്‍ന്നു. ഇതേ ജോലിയുടെ പേരുപറഞ്ഞ് കൂത്തുപറമ്പ് ആമ്പിലാട് പാറായി ഹൗസില്‍ എന്‍.വി പ്രശാന്തില്‍ നിന്നും പ്രതികള്‍ ആറുലക്ഷം രൂപ കൈപ്പറ്റി.

ബെല്‍ജിയത്തിലോ , യു.കെയിലേക്കൊ ജോലിക്കുളള വിസ വാഗ്ദ്ധാനം ചെയ്തു പാലവയല്‍ നിരത്തുംതട്ട് ജോയറ്റ് ജോസഫില്‍ നിന്നും അഞ്ചേമുക്കാല്‍ ലക്ഷം രൂപ തട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പരാതികളാണ് കിഷോറിനും കിരണിനുമെതിരെ പൊലിസില്‍ ലഭിച്ചിട്ടുളളത്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ മുങ്ങിയിരിക്കുകയാണ്. പുളിപറമ്പിലെ ഇവരുടെ വീടും പൂട്ടിയിരിക്കുകയാണ്. ഇവരുടെ അമ്മയും മറ്റു ബന്ധുക്കളും മറ്റൊരു ബന്ധുവീട്ടിലേക്ക് മാറിയെന്നാണ് പൊലിസിന് ലഭിച്ച വിവരം. വിസ തട്ടിപ്പിന് ഇരയാവര്‍ പുളിപറമ്പിലെ വീടിനു സമീപത്ത് ഇവര്‍ വരുന്നുണ്ടോയെന്നു അറിയാനായി പലതവണ എത്തിയിരുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ല. ഉദ്യോഗാര്‍ത്ഥികളില്‍ പലരും വീട്ടില്‍ വന്നു തങ്ങളെ ശല്യം ചെയ്യുന്നതായി കാണിച്ചു ബന്ധുക്കള്‍ തളിപറമ്പ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. തളിപറമ്പിലെ ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായ വയനാട് പുല്‍പ്പളളി സ്വദേശി അനൂപ് ടോമി രണ്ടാഴ്ച്ച മുന്‍പ് ജീവനൊടുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+