Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി കനാലില്‍ തളളിയ സംഭവം; പ്രതിക്ക് ജീവപര്യന്തം

ചക്കരക്കല്‍: കണ്ണൂരിനെ നടുക്കിയ അരുംകൊലയിലെ ഒന്നാം പ്രതിക്ക് കോടതി ശിക്ഷവിധിച്ചു. ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൊതുവാച്ചേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി കനാലില്‍ തള്ളിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു.

ഇരിവേരി മിടാവിലോട് കൊല്ലറത്ത് വീട്ടില്‍ കെ.അബ്ദുള്‍ ഷുക്കൂറിനെ (44) യാണ് അഡിഷനല്‍ ജില്ലാസെഷന്‍സ് മൂന്ന് ജഡ്ജ് റൂബി.കെ. ജോസ് ശിക്ഷിച്ചത്. രണ്ടാംപ്രതി മുഴപ്പാലയിലെ സി.ടി.പ്രശാന്തന്‍ (46) എന്നയാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. ഇരിവേരിയിലെ ഇ. പ്രജീഷിനെ (35) ആണ് കൊലപ്പെടുത്തിയത്.

kannur

2021 ആഗസ്റ്റ് 19 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മൗവ്വഞ്ചേരിലെ നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്നും തേക്ക്മര ഉരുപ്പിടി മോഷണകേസില്‍ അബ്ദുല്‍ ഷുക്കൂറിനെതിരെ സാക്ഷിമൊഴി കൊടുത്തതിലുള്ള വിരോധമാണ കൊലയ്ക്ക് കാരണമായി ആരോപിക്കുന്നത്. ഒന്നാം പ്രതി ഇപ്പോഴും ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയിലുമാണുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കേസ് വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ ദേശവും. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ: പ്ലീഡര്‍ അഡ്വ.കെ.രൂപേഷാണ് ഹാജരായത്.

ഇരിവേരിയിലെ പ്രശാന്തി നിവാസില്‍ ഇ. പ്രസാദിന്റെ മൊഴി പ്രകാരമാണ് കേസ്. നാടിനെ നടുക്കിയ കൊലപാതകമായിരുന്നു പ്രജീഷിന്റെത്. ദിവസങ്ങളോളം പ്രജീഷിനെ കാണാതായതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം അഴുകിയ നിലയില്‍ കനാലില്‍ കണ്ടെത്തിയത്.

ചക്കരക്കല്‍ ബീവറേജില്‍ നിന്നും വാങ്ങിയ മദ്യംകഴിക്കുന്നതിനായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടു പോയി അമിതമായി കുടിപ്പിച്ചു അവശനിലയിലാക്കിയതിനു ശേഷം ഇരുമ്പ് കൊണ്ടുളള മൂര്‍ച്ചയേറിയ ആയുധം കൊണ്ടു തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് ഷുക്കൂറിനെതിരെയുളള പ്രൊസിക്യൂഷന്‍ കേസ്. പ്രജീഷിന്റെ സുഹൃത്തുക്കളിലൊരാളാണ് ഷുക്കൂര്‍. അതിക്രൂരമായ കൊലപാതകത്തിനു ശേഷം ബാംഗ്‌ളൂരിലേക്ക്മുങ്ങിയ ഇയാള്‍ പിന്നീട് ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+