Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി ജീവനക്കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി ജീവനൊടുക്കി

കണ്ണൂര്‍: പ്രണയവൈരാഗ്യത്തെ തുടര്‍ന്ന് തളിപറമ്പ് ബസ്സ്റ്റാന്‍ഡ് പരിസരത്തെ ന്യൂസ്‌കോര്‍ണറില്‍ ആള്‍തിരക്കേറിയസമയത്ത് കോടതി ജീവനക്കാരിയായ യുവതിക്കെതിരെ ആസിഡ് അക്രമം നടത്തിയ മധ്യവയസ്‌കനായ കോളേജ് ജീവനക്കാരന്‍ ജീവനൊടുക്കി. സര്‍സയ്യിദ് കോളേജ് ലാബ് ജീവനക്കാരന്‍ മുതുകുടയില്‍ താമസിക്കുന്ന ചപ്പാരപ്പടവ് സ്വദേശി മഠത്തില്‍ മാമ്പള്ളി അഷ്‌ക്കര്‍(52)ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച്ച രാത്രി പത്തുമണിയോടെ സ്വന്തം വീട്ടില്‍ കഴുത്ത്മുറിച്ച് അവശനിലയില്‍ കണ്ട അഷ്‌ക്കറിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് വൈകുന്നേരം അഞ്ചോടെയാണ് തളിപ്പറമ്പ് കോടതി ജീവനക്കാരിയായ സാഹിദയെ കോര്‍ട്ട് റോഡില്‍ വെച്ച് അഷ്‌ക്കര്‍ ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചത്.ദേഹത്താകമാനം പൊളളലേറ്റസാഹിദ ഏറെക്കാലമായി ചികിത്സയിലായിരുന്നു. നേരത്തെ വാടകവീട്ടില്‍ ദമ്പതികളായി ഒന്നിച്ചു താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് കലഹമുണ്ടായത്.

സാഹിദ വീണ്ടും പഴയഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലിസ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവദിവസം വൈകുന്നേരം കുപ്പിയില്‍ ആസിഡ് കൊണ്ടുവന്നു തളിപറമ്പ് ബസ്സ്റ്റാന്‍ഡ് പരിസരത്തു നിന്നും സാഹിദയുടെ ദേഹത്ത് ഒഴിക്കുന്നതിനിടെ ചില യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നു.

knr-suicide

സംഭവത്തിനു ശേഷം വധശ്രമത്തിന് പൊലിസ് കേസെടുത്ത് അഷ്‌കറിനെ അറസ്റ്റു ചെയ്തിരുന്നു. ഏറെക്കാലം ഗള്‍ഫിലായിരുന്ന അഷ്‌ക്കര്‍ നാട്ടിലെത്തിയതിനു ശേഷമാണ് തളിപറമ്പ് സര്‍സയ്യിദ് കോളേജില്‍ ലാബ് അറ്റന്‍ഡറായി ജോലിയില്‍ പ്രവേശിപ്പിച്ചത്. കോടതിയില്‍ ചില വ്യവഹാരങ്ങളുടെ ആവശ്യത്തിനായി പോയിരുന്ന ഇയാളും കോടതി ജീവനക്കാരിയുമായസാഹിദയും തമ്മില്‍ അടുക്കുകയും ഇരുവരും കുടുംബങ്ങളില്‍ നിന്നും അകന്നു ഒരുമിച്ചു ജീവിക്കുകയുമായിരുന്നു.

എന്നാല്‍ പിന്നീട് സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും അകന്നു. സാഹിദയ്ക്കായി അഷ്‌കര്‍വിവിധ ബാങ്കുകളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്തു നല്‍കിയതായും ഇവര്‍ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നും അഷ്‌കര്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. അഷ്‌കറിന്റെ മൃതദേഹം തളിപറമ്പ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഹബീബ. മക്കള്‍: സാഹിര്‍, സിയ, ശാമില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+