ചെറുപുഴയില്‍ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം, പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു
ചെറുപുഴ: കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയായ ചെറുപുഴ പ്രാപ്പൊയിലില്‍ സുഹൃത്തിനെതിരെ ആസിഡ് അക്രമണം നടത്തിയ കേസിലെ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. പ്രാപ്പൊയില്‍ സ്വദേശി പെരുംതടത്തില്‍ തോപ്പില്‍ രാജേഷരിനെതിരെയാണ് ആസിഡ് അക്രമണം നടന്നത്.
ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ സ്വദേശി റോബിനെയാണ് ചെറുപുഴ പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ചൊവ്വാഴ്ച്ച രാവിലെ ചെറുപുഴ പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി ദിനേഷിന്റെ നേതൃത്വത്തില്‍ പ്രതിയെ തെളിവെടുപ്പിനായി രാജേഷിന്റെ പ്രാപ്പെയില്‍ പെരുന്തടത്തിലെ വീട്ടിലെത്തിച്ചിരുന്നു. വീടിന്റെ സമീപത്തു നിന്നും ആസിഡ് പകര്‍ന്നെടുത്ത ഒരുകപ്പ് കണ്ടെടുത്തിട്ടുണ്ട്.

മരപ്പണിക്കാരനായ രാജേഷും റോബിനും വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. അടുത്ത കാലത്തായി റോബിന്റെ കുടുംബപ്രശ്‌നത്തില്‍ രാജേഷ് ഇടപെട്ടതിന്റെ വിരോധമാണ് ആസിഡ് അക്രമത്തില്‍ കലാശിച്ചതെന്നു പൊലിസ് പറഞ്ഞു. സംഭവസമയം മദ്യലഹരിയിലായിരുന്നു റോബിന്‍.
കഴിഞ്ഞ ദിവസം നിലഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നും രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ ഒരുകണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടമായിട്ടുണ്ട്. വലതുകണ്ണിന്റെ കാഴ്ച്ചയാണ് നഷ്ടപ്പെട്ടത്. ഇടതുകണ്ണിന്റെ അവസ്ഥയും ഗുരുതരമാണെന്നാണ് ചികിത്‌സിക്കുന്ന ഡോക്ടര്‍മാരും ബന്ധുക്കളും പറയുന്നത്.റോബിന്‍ നടത്തിയ ആസിഡ് അക്രമത്തില്‍ രാജേഷിന്റെ നെഞ്ചിനും വയറിനും കൈകള്‍ക്കും പൊളളലേറ്റിട്ടുണ്ട്.
മദ്യലഹരിയില്‍ നടത്തിയ അക്രമത്തിന് ശേഷം ഒളിവില്‍ പോയ റോബിന്‍ ചെറുപുഴ പൊലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. വധശ്രമത്തിനുംസ്‌ഫോടക വസ്തുകൈക്കാര്യം ചെയ്തതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുളളതെന്ന് ചെറുപുഴ പൊലിസ് അറിയിച്ചു. ചെറുപുഴ സി. ഐ ടി.പി ദിനേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ ചോദ്യം ചെയ്തത്. തന്റെ കുടുംബവിഷയത്തില്‍ രാജേഷ് അനാവശ്യമായി ഇടപെട്ടതാണ് അക്രമിക്കാന്‍ കാരണമെന്നാണ് ഇയാള്‍ പൊലിസിന് നല്‍കിയ കുറ്റസമ്മത മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications