കണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി ഷാഹിദയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ അഷ്‌കറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കയ്യില്‍ കരുതിയിരുന്ന ആസിഡ് ഇയാള്‍ യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. യുവതിയെ ആക്രമിക്കാനുള്ള ശ്രമം മറ്റൊരാള്‍ തടഞ്ഞതിന്റെ ഭാഗമായി യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റില്ല.
യുവതിയുടെ ഒപ്പമുണ്ടായിരുന്ന ആള്‍ക്കും ചെറുതായി പൊള്ളലേറ്റിട്ടുണ്ട്. രണ്ട് പേരും ഇപ്പോള്‍ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയും ഷാഹിദയും തമ്മില്‍ മുന്‍പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications