വാട്സ് ആപ്പിൽ നഗ്നചിത്രമയച്ച സംഭവം: പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ തത്സ്ഥാനത്തും നീക്കി!!
കണ്ണൂർ:
കണ്ണൂരിൽ 50 പേർക്ക് രോഗമുക്തി: 16 പേർക്ക് വൈറസ് ബാധ, മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം!!
പാർട്ടി അണികളും വർഗ ബഹുജനസംഘടനാ നേതാക്കളുമുള്ള വാട്സ് ആപ് ഗ്രൂപ്പില്‍ നഗ്നചിത്രം പോസ്റ്റ് ചെയ്തെന്ന വിവാദവുമായി ബന്ധപ്പെട്ട് സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി മധുവിനെയാണ് തൽസ്ഥാനത്തുനിന്ന് നീക്കിയത്.കഴിഞ്ഞ ദിവസം ജില്ലാനേതാക്കളുടെ സാന്നിധ്യത്തില്‍ പയ്യന്നൂര്‍ ഏരിയകമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് നടപടി. കെ പി മധുവിനെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍നിന്നും മാറ്റിയിരിക്കുകയാണ്. പുതിയ ഏരിയ സെക്രട്ടറിയായി വി. കുഞ്ഞികൃഷ്ണന് ചുമതല നല്കി. പയ്യന്നൂര്‍ ഏരിയകമ്മിറ്റിക്കു കീഴിലെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റികളിലും യോഗം ചേര്‍ന്ന് കെ പി മധുവിനെതിരേയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു നഗ്നചിത്രം അയച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ചിത്രം പിന്‍വലിക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്‍വലിക്കാനായില്ല. ഇതിനുപിന്നാലെ മധു വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുകയും ചെയ്തിരുന്നു. മറ്റാര്‍ക്കോ വ്യക്തിപരമായി അയച്ച ചിത്രസന്ദേശം അറിയാതെ പാര്‍ട്ടി ഗ്രൂപ്പില്‍ ഇട്ടുപോയതാകാമെന്നുപറഞ്ഞ് ഒരുവിഭാഗം വിഷയത്തെ നിസാരവത്കരിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരേ മറ്റൊരുവിഭാഗം ശക്തമായി രംഗത്തുവരികയും ജില്ലാനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു.
സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറിയായി വി കുഞ്ഞികൃഷ്ണനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന കെ പി മധുവിനെ പാർടിയുടെ യശസ്സിന് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനാൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ഏരിയാ കമ്മിറ്റിയോഗം തീരുമാനിച്ചതിനെ തുടർന്നാണിതെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു. യോഗത്തിൽ കെ കെ ഗംഗാധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ, കെ പി സഹദേവൻ, ടി വി രാജേഷ്, ടി ഐ മധുസൂദനൻ എന്നിവർ പങ്കെടുത്തു. പയ്യന്നൂർ ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന
വി \'കുഞ്ഞികൃഷ്ണൻ സഹകരണ പെൻഷൻ ബോർഡ് അംഗം, സംസ്ഥാന സഹകരണ സംരക്ഷണ സമിതി സെക്രട്ടറി, കേരള പ്രൈമറി കോ ﹣- ഓപ്പ്. സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം, പ്രൈമറി കോ--ഓപ്പ്. സൊസൈറ്റി അസോസിയേഷൻ ജില്ലാ സെക്രട്ടറി, കർഷകസംഘം ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം, വെള്ളൂർ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്.