• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വാട്സ് ആപ്പിൽ നഗ്‌നചിത്രമയച്ച സംഭവം: പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ തത്സ്ഥാനത്തും നീക്കി!!

  • By Desk

കണ്ണൂർ:

കണ്ണൂരിൽ 50 പേർക്ക് രോഗമുക്തി: 16 പേർക്ക് വൈറസ് ബാധ, മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം!!

പാർട്ടി അണികളും വർഗ ബഹുജനസംഘടനാ നേതാക്കളുമുള്ള വാ​ട്‌​സ് ആ​പ് ഗ്രൂ​പ്പി​ല്‍ ന​ഗ്ന​ചി​ത്രം പോ​സ്റ്റ് ചെ​യ്‌​തെ​ന്ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി കെ.പി മ​ധു​വി​നെയാണ് തൽസ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കിയത്.കഴിഞ്ഞ ദിവസം ജി​ല്ലാ​നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ ഏ​രി​യ​ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. കെ പി മ​ധു​വി​നെ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഴു​വ​ന്‍ സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പു​തി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന് ചു​മ​ത​ല ന​ല്‍​കി. പ​യ്യ​ന്നൂ​ര്‍ ഏ​രി​യ​ക​മ്മി​റ്റി​ക്കു കീ​ഴി​ലെ മു​ഴു​വ​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ലും യോ​ഗം ചേ​ര്‍​ന്ന് കെ പി മ​ധു​വി​നെ​തി​രേ​യു​ള്ള ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് ചെയ്തിട്ടുണ്ട്.

വ​നി​താ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ട്ടു​ഗ്രാ​മം മു​ത്ത​ത്തി എ​ന്ന വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ലാ​യി​രു​ന്നു ന​ഗ്ന​ചി​ത്രം അ​യ​ച്ച​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​ന്‍​ത​ന്നെ ചി​ത്രം പി​ന്‍​വ​ലി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പി​ന്‍​വ​ലി​ക്കാ​നാ​യി​ല്ല. ഇ​തി​നു​പി​ന്നാ​ലെ മ​ധു വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പിൽ നിന്ന് പുറത്തുപോകുകയും ചെയ്തിരുന്നു. മ​റ്റാ​ര്‍​ക്കോ വ്യ​ക്തി​പ​ര​മാ​യി അ​യ​ച്ച ചി​ത്ര​സ​ന്ദേ​ശം അ​റി​യാ​തെ പാ​ര്‍​ട്ടി ഗ്രൂ​പ്പി​ല്‍ ഇ​ട്ടു​പോ​യ​താ​കാ​മെ​ന്നു​പ​റ​ഞ്ഞ് ഒ​രു​വി​ഭാ​ഗം വി​ഷ​യ​ത്തെ നി​സാ​ര​വ​ത്ക​രി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ മ​റ്റൊ​രു​വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തു​വ​രി​ക​യും ജി​ല്ലാ​നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറിയായി വി കുഞ്ഞികൃഷ‌്ണനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന കെ പി മധുവിനെ പാർടിയുടെ യശസ്സിന‌് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനാൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യാൻ ഏരിയാ കമ്മിറ്റിയോഗം തീരുമാനിച്ചതിനെ തുടർന്നാണിതെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു. യോഗത്തിൽ കെ കെ ഗംഗാധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ, കെ പി സഹദേവൻ, ടി വി രാജേഷ‌്, ടി ഐ മധുസൂദനൻ എന്നിവർ പങ്കെടുത്തു. പയ്യന്നൂർ ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന

വി \'കുഞ്ഞികൃഷ‌്ണൻ സഹകരണ പെൻഷൻ ബോർഡ‌് അംഗം, സംസ്ഥാന സഹകരണ സംരക്ഷണ സമിതി സെക്രട്ടറി, കേരള പ്രൈമറി കോ ﹣- ഓപ്പ്‌.‌ സർവീസ‌് പെൻഷനേഴ‌്സ‌് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം, പ്രൈമറി കോ--ഓപ്പ്‌‌. സൊസൈറ്റി അസോസിയേഷൻ ജില്ലാ സെക്രട്ടറി, കർഷകസംഘം ഏരിയാ പ്രസിഡന്റ‌്, ജില്ലാ കമ്മിറ്റിയംഗം, വെള്ളൂർ ബാങ്ക‌് പ്രസിഡന്റ‌് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ‌്.

English summary
Action against CPM leader over posting private photo in Whatsapp group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X