കൈക്കൂലിയില്ലെങ്കിൽ കാര്യം നടക്കില്ല; വിജിലൻസ് റെയ്ഡിൽ കുടുങ്ങി ജോയിന്റ് ആർടിഒ
കണ്ണൂര്‍: തളിപ്പറമ്പ് ജോ ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ആര്‍ടിഒ ഏജന്റുമാരെ ഒഴിവാക്കി നേരിട്ടു നല്കിയ അപേക്ഷകള്‍ കാരണമില്ലാതെ വൈകിപ്പിക്കുന്നുവെന്ന പരാതിയിലാണ് റെയ്ഡ് നടന്നത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒ പ്രമോദ് കുമാർ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
ശനിയാഴ്ച രാവിലെ 11 മുതല്‍ ഓഫീസില്‍ വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അകാരണമായി നടപടി വൈകിപ്പിച്ച നിരവധി ഫയലുകള്‍ ഒളിപ്പിച്ച നിലയില്‍ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. നേരത്തെയും തളിപ്പറമ്പ് ജോ. ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും ചില രേഖകളും രേഖയില്‍ പെടാത്ത പണവുമടക്കം പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്.

പരിശോധനയില്‍ പുതിയ വാഹനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. നേരിട്ടു കൊടുത്ത അപേക്ഷകള്‍ മേശക്കടിയില്‍ ചുരുട്ടിക്കൂട്ടിയിട്ട നിലയിലായിരുന്നു. ഒരുമാസം മുമ്പ് നേരിട്ട് കൊടുത്ത അപേക്ഷ പരിഗണിക്കാതെയിരിക്കുമ്പോഴും ഏജന്റുമാരില്‍ നിന്നും വാങ്ങിയ അപേക്ഷ കാലതാമസമില്ലാതെ പാസാക്കുന്നതും കണ്ടെത്തി. ഓഫീസില്‍ അനധികൃതമായി ഇടപെടുന്ന ഏജന്റുമാരെയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒ ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലണ് കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ പ്രത്യേക റെയ്ഡ് നടന്നത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications